ഇത് എല്ലാ മനുഷ്യരുടെയും കഥ; തെക്കേ അമേരിക്കയിൽ 400 തിയേറ്ററുകളിൽ റിലീസിനൊരുങ്ങി '2018'
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇത് എല്ലാ മനുഷ്യരുടെയും കഥ; തെക്കേ അമേരിക്കയിൽ 400 തിയേറ്ററുകളിൽ റിലീസിനൊരുങ്ങി ‘2018’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2023, 09:42 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ ബിഗ് സ്‌ക്രീനിൽ നിന്നും ഓസ്‌കർ വേദിയിലേക്കെത്തിയ മലയാള ചിത്രമാണ് ‘2018’. ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രി കൂടിയാണ്. ചിത്രത്തിന്റെ പുത്തൻ അപ്‌ഡേറ്റാണ് ജൂഡ് ആന്റണിയും നിർമ്മാതാവ് വേണു കുന്നപ്പിള്ളിയും പുറത്ത് വിട്ടിരിക്കുന്നത്. ചിത്രം തെക്കേ അമേരിക്കയിൽ നാന്നൂറോളം തിയേറ്ററുകളിൽ പ്രദർശനത്തിനൊരുങ്ങുകയാണ്.

വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിംസും പരാഗ്വോ ആസ്ഥാനമായുള്ള എം.ബി ഫിലിംസിന്റെ മാർസലോ ബോൻസിയും ചേർന്നാണ് ചിത്രം തെക്കേ അമേരിക്കയിൽ റിലീസിനെത്തിക്കുന്നത്. ദുബായ് ആസ്ഥാനമായുള്ള ഏരീസ് ഗ്രൂപ്പിന്റെ സിനിമ സെയിൽസ് വിഭാഗമായ ഇൻഡിവുഡ് ഡിസ്ട്രിബ്യൂഷൻ നെറ്റ്വർക്കാണ് ‘2018’ നെ തെക്കൻ അമേരിക്കയിൽ എത്തിക്കുന്നത്. നിലവിൽ സംവിധായകൻ ജൂഡ് ആന്റണി ജോസഫും നിർമ്മാതാവ് വേണു കുന്നപ്പിള്ളിയും അമേരിക്കയിലാണുള്ളത്.

ആഗോള പ്രേക്ഷകരിൽ നിന്ന് ഞങ്ങൾക്ക് ലഭിക്കുന്ന സ്‌നേഹത്തിലും പിന്തുണയിലും ഞങ്ങൾ വളരെ സന്തുഷ്ടരാണ്. ലാറ്റിൻ അമേരിക്കയിലേയ്‌ക്ക് ഇന്ത്യൻ സിനിമകൾ എത്തുന്നതിന് ‘2018’ ഒരു നാഴികക്കല്ലായിരിക്കുമെന്ന് അറിയുന്നത് അവിശ്വസനീയമാണ്. സംസ്‌കാരത്തിനപ്പുറം പ്രേക്ഷകർക്ക് പ്രചോദനം നൽകുന്ന സാമൂഹിക സന്ദേശമാണ് സിനിമ നൽകുന്നത്. തെക്കേ അമേരിക്കൻ പ്രേക്ഷകരുടെ ഹൃദയത്തിൽ ‘2018’ എത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്’, വേണു കുന്നപ്പിള്ളി പറഞ്ഞു.

‘ഡാം ദുരന്തങ്ങളും വെള്ളപ്പൊക്കവും പോലുള്ള സാഹചര്യങ്ങൾ എല്ലാവരെയും ആശങ്കപ്പെടുത്തുന്നതാണ്. ഈ വർഷത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയെ തെക്കേ അമേരിക്കയിലേക്ക് പരിചയപ്പെടുത്തുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. അവാർഡുകൾക്കപ്പുറം, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സിനിമയുടെ ആഴത്തിലുള്ള സന്ദേശമാണ് ഞങ്ങളെ ആകർഷിച്ചത്. നമ്മുടെ രാജ്യത്ത് സമാനമായ വെല്ലുവിളികൾ ഞങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. ഈ ചിത്രത്തിന് ഒരുപാട് പേരുടെ കണ്ണ് തുറപ്പിക്കാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ആദ്യഘട്ടത്തിൽ 400 തിയേറ്ററുകളിലേക്ക് ‘2018’ എത്തിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്’, എം.ബി ഫിലിംസിന്റെ സി.ഇ.ഒ മാർസെലോ ബോൻസി പറഞ്ഞു.

മലയാള സിനിമാ മേഖലയിലെ വമ്പൻ താരനിര അണി നിരന്ന ചിത്രമാണ് ‘2018’. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായ 2018- ലെ പ്രളയത്തെ ആസ്പദമാക്കി വന്ന ചിത്രം റെക്കോർഡ് കളക്ഷനാണ് ബോക്‌സ് ഓഫീസിൽ നിന്നും നേടിയത്. കൂടാതെ നിരവധി അവാർഡുകളും ‘2018’ കരസ്ഥമാക്കിയിരുന്നു.

Tags: jude antony2018 Movie
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies