ലോകകപ്പില്‍ നിന്ന് ഏറെക്കുറ പുറത്തായ സ്ഥിതിയിലാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീം. കിരീടം ഉയര്‍ത്തുമെന്ന വെല്ലുവിളിയുമായെത്തി ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ മടങ്ങേണ്ടി വരുന്നത് തെല്ലൊന്നുമല്ല പാക് ആരാധകരെ സങ്കടത്തിലാഴ്‌ത്തിയത്.
എന്നാല്‍ ടീമിന്റെ പുറത്താകലിനും പുറമേ, അവരെ ഏറെ വേദനപ്പെടുത്തിയത് മറ്റൊരു പരിഹാസമായിരുന്നു. അത് ഇതിഹാസ താരത്തിന്റെ വായില്‍ നിന്നാണെങ്കില്‍ പിന്നെ പറയണോ. അതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. എ.സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പാകിസ്താന്‍ ടീമിനെ വസിം അക്രം പരിഹസിച്ചത്. ഇതോടെ ആരാധകരും കലിപ്പിലായി.
പാകിസ്താന്‍ എന്തായാലും ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത് കുറച്ച് റണ്‍സടിക്കണം. പിന്നെ അവരെ ഡ്രെസിംഗ് റൂമില്‍ പൂട്ടിയിട്ട് ‘ടൈംഡ് ഔട്ട്’ ആക്കണം- വസിം അക്രം പറഞ്ഞു. ഇതാണ് പാകിസ്താന്‍ ആരാധകരെ ചൊടിപ്പിച്ചത്. ഇവര്‍ സോഷ്യല്‍ മീഡിയയില്‍ മുന്‍ താരത്തിനെതിരെ തിരിഞ്ഞിട്ടുണ്ട്.