ബഹിരാകാശത്തെ രഹസ്യചെപ്പിന്റെ താക്കോൽ സൂക്ഷിപ്പുകാരനാണ് നാസ. ത്രസിപ്പിക്കുന്ന ആകർഷകമായ നിരവധി ചിത്രങ്ങളാണ് നാസ പുറത്തുവിടുന്നത്. അത്തരത്തിൽ പുറത്തുവിട്ടൊരു ചിത്രമാണ് ഇന്റർനെറ്റിൽ തരംഗമാകുന്നത്.
ഭൂമിയിൽ നിന്ന് 220 ദശലക്ഷം പ്രകാശവർഷം അകലെയുള്ള ജെല്ലിഫിഷ് ഗാലക്സി എന്നറിയപ്പെടുന്ന സർപ്പിള ക്ഷീരപഥത്തിന്റെ ചിത്രമാണ് ഹബിൾ ടെലിസ്കോപ്പ് പകർത്തിയത്. നീല നിറത്തിൽ റിബൺ പോലെയാണ് ഈ ഗാലക്സിയിൽ നക്ഷത്രങ്ങൾ കാണപ്പെടുന്നത്. അതുകൊണ്ടാണ് ജെല്ലി ഫിഷിന്റെ രൂപത്തോട് സാദൃശ്യം തോന്നുന്നത്.
ചിത്രത്തെ എക്സ്റേ വെളിച്ചത്തിലൂടെ വീക്ഷിക്കുമ്പോൾ ക്ഷീരപഥത്തിന്റെ നീളം കൂടുന്നതായി കാണാൻ കഴിയും. ഇത് ഏകദേശം 2,60,000 പ്രകാശവർഷം ഇത് വ്യാപിക്കുന്നു. നാസ പങ്കിട്ട ചിത്രത്തിൽ നീല-പർപ്പിൾ നിറത്തിലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. ജെല്ലിഫിഷിന്റെ വാൽ ഭാഗത്താണ് പുതിയ നക്ഷത്രങ്ങൾ രൂപപ്പെടുന്നതെന്ന് നാസ വ്യക്തമാക്കുന്നു.
View this post on Instagram
പ്രപഞ്ചത്തിലെ ഏറ്റവും വലിയ വസ്തുക്കളാണ് ക്ലസ്റ്റുകൾ എന്നറിയപ്പെടുന്നത്. അവയിൽ നൂറുകണക്കിന് അല്ലെങ്കിൽ ആയിരക്കണക്കിന് ഗാലക്സികൾ, ധാരാളം ചൂടുള്ള പ്ലാസ്മ, വലിയ അളവിൽ അദൃശ്യമായ ഇരുണ്ട ദ്രവ്യം തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഈ ക്ലസ്റ്ററിന്റെ ഗുരുത്വാകർഷണത്താൽ ജെല്ലിഫിഷ് ഗാലക്സിയെ വലിച്ചടുപ്പിക്കുന്നു. ഇത് ക്ഷീരപഥത്തിലെ വാതകത്തെ കാറ്റ് ആക്കുന്നതിന് കാരണമാകുന്നു. തുടർന്ന് “റാം പ്രഷർ സ്ട്രിപ്പിംഗ്” എന്ന പ്രക്രിയയിൽ വാതകവും പൊടിയും നീക്കം ചെയ്യുകയും ചെയ്യുന്നു. നക്ഷത്രങ്ങൾ രൂപപ്പെടാൻ ഗാലക്സികൾക്ക് വാതകം ആവശ്യമുള്ളതിനാൽ ഇത് നക്ഷത്ര രൂപീകരണ പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. അതിനാലാണ് വലിഞ്ഞിരിക്കുന്ന പോലെ തോന്നിക്കുന്നത്.