ലോകകപ്പില്‍ നിലനില്ക്കാന് ജീവശ്വാസത്തിനായി പിടയുന്ന പാകിസ്താനെ എയറിലാക്കി മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച പോസ്റ്റിലാണ് താരം പാകിസ്താനെ പരിഹസിച്ചത്. ഇത് പെട്ടെന്ന് തന്നെ വൈറലായി. പാകിസ്താന് ബൈ പറയുന്ന പോസ്റ്റാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
‘പാകിസ്താന് ജീവനുമായി ഓടിക്കോ..! നിങ്ങള്‍ ബിരിയാണിയും ഇവിടുത്തെ ആഥിത്യ മര്യാദയുമൊക്ക നന്നായി ആസ്വദിച്ചെന്ന് കരുതുന്നു. വീട്ടിലേക്ക് സുരക്ഷിതമായ ഒരു വിമാന യാത്ര ആശംസിക്കുന്നു. ബൈ ബൈ പാകിസ്താന്’- സെവാഗ് കുറിച്ചു.
നാളെ ഇംഗ്ലണ്ടിനെതിരെയാണ് പാകിസ്താന്റെ അവസാന മത്സരം. അത്ഭുതങ്ങള്‍ സംഭവിച്ചാലെ അവര്‍ക്ക് സെമിയില്‍ കടക്കാനാകൂ. അതേസമയം ന്യൂസിലന്‍ഡ് സെമി ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്.
View this post on Instagram
“>
View this post on Instagram