'ഞാനും എന്റെ ജീവിതവും പരാജയപ്പെട്ടു പോയി, മരണത്തിന് ഉത്തരവാദി സർക്കാർ'; ജീവനൊടുക്കുന്നതിന് മുൻപ് നെഞ്ചുപൊട്ടി കരഞ്ഞ് പ്രസാദ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഞാനും എന്റെ ജീവിതവും പരാജയപ്പെട്ടു പോയി, മരണത്തിന് ഉത്തരവാദി സർക്കാർ’; ജീവനൊടുക്കുന്നതിന് മുൻപ് നെഞ്ചുപൊട്ടി കരഞ്ഞ് പ്രസാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2023, 11:05 am IST
FacebookTwitterWhatsAppTelegram

കടബാധ്യതയെ തുടർന്ന് നെൽ കർഷകൻ ആത്മഹത്യ ചെയ്തുവെന്ന വാർത്ത കേട്ടാണ് കേരളം ഇന്ന് ഉണർന്നത്. സർക്കാരും ബാങ്കുകളുമാണ് തന്റെ മരണത്തിന് കാരണമെന്ന് എഴുതി വെച്ചാണ് തകഴി കുന്നുമ്മ അംബേദ്കർ കോളനിയിലെ കർഷകനായ കെ.ജി പ്രസാദ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധികൾ കാരണം പൊറുതിമുട്ടിയാണ് താൻ മരിക്കുന്നതെന്ന വിവരം വിഷമത്തോടെ  സുഹൃത്തിനോട്  ഫോണിൽ വിളിച്ച് പറയുന്നതിന്റെ ശബ്ദരേഖയും ആത്മഹത്യ കുറിപ്പും പുറത്തുവന്നിട്ടുണ്ട്. ബിജെപി കർഷക സംഘടനയായ ഭാരതീയ കിസാൻ സംഘിന്റെ ജില്ലാ പ്രസിഡന്റാണ് മരിച്ച കെ.ജി പ്രസാദ്.

ജില്ലാ സെക്രട്ടറി ശിവരാജിനെ വിളിച്ചറിയിച്ച ശേഷമായിരുന്നു ആത്മഹത്യ. ”ഞാൻ പരാജയപ്പെട്ടുപോയി സഹോദരാ.. ഞാൻ കുറേ ഏക്കർ സ്ഥലം കൃഷി ചെയ്തു. ഏക്കർ കണക്കിന് സ്ഥലത്ത് കൃഷി ചെയ്തു. നെല്ല് സർക്കാരിന് കൊടുത്തു. സർക്കാർ പണം നൽകിയില്ല. ഞാൻ തിരിച്ച് ലോൺ ചോദിച്ചു, ലോൺ കുടിശ്ശികയാണെന്ന് പറഞ്ഞു. പിആർഎസ് കുടിശ്ശികയുണ്ടെന്നും ലോൺ തരാൻ പറ്റില്ലെന്നും പറഞ്ഞു. വളമിടാനും കളപറിക്കാനും പോലുമുള്ള പൈസ ഇല്ല. ഞാനും എന്റെ ജീവിതവും പരാജയപ്പെട്ടു പോയി. നാട്ടുകാർ കടമായി നൽകിയ പണം ഉപയോഗിച്ചാണ് ഇതുവരെ കൃഷിയിറക്കിയത്. 20 കൊല്ലം മുൻപ് മദ്യപാനം നിർത്തിയ ആളായിരുന്നു ഞാൻ എങ്കിലും വീണ്ടും ഞാൻ മദ്യം തേടിയെത്തി. ഞാനും എന്റെ ജീവിതവും പരാജയപ്പെട്ട് പോയി സഹോദരാ..’ ജില്ലാ സെക്രട്ടറിയെ വിളിച്ച് നെഞ്ചുപൊട്ടി പ്രസാദ് പറഞ്ഞ വാക്കുകളാണ് ഇവ.

പാഡി റെസീപ്റ്റ് ഷീറ്റ് (പിആർഎസ്) കുടിശ്ശികയുടെ പേരിലാണ് പ്രസാദിന് വായ്പ നിഷേധിച്ചത്. 2011-ൽ പ്രസാദ് ഒരു കാർഷിക വായ്പ എടുത്തിരുന്നു. 2021-ൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ ഈ തുക തിരിച്ചടയ്‌ക്കുകയം ചെയ്തു. എന്നിട്ടും പ്രസാദിന് സിബിൽ സ്‌കോർ കുറവാണെന്ന് ചൂണ്ടിക്കാട്ടി ബാങ്ക് ലോൺ അനുവദിച്ചിരുന്നില്ല എന്നാണ് വിവരം. ഇക്കാര്യം അന്വേഷിച്ചപ്പോഴാണ് പി.ആർ.എസ് വായ്പ കുടിശ്ശികയായതാണ് സിബിൽ സ്‌കോർ കുറയാൻ കാരണമായതെന്ന് വ്യക്തമാകുന്നത്. നെല്ല് സംഭരിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് ലക്ഷം രൂപ പിആർഎസ് വായ്പാ രീതിയിൽ സർക്കാർ പ്രസാദിന് നൽകിയിരുന്നു. എന്നാൽ തുക സർക്കാർ തിരിച്ചടയ്‌ക്കാതെ വന്നതോടെ അദ്ദേഹത്തിന് മറ്റ് വായ്പകൾ കിട്ടാതെയായി. ഇതോടെ വൻ കടക്കെണിയിലേക്ക് നീങ്ങുകയായിരുന്നു പ്രസാദ്.

ധാന്യം സംഭരിക്കുന്ന സപ്ലൈകോ നൽകുന്ന നെല്ല് രസീത് ഷീറ്റിന്റെ (പിആർഎസ്) അടിസ്ഥാനത്തിൽ കർഷകർക്ക് നൽകുന്ന പണമാണ് പിആർഎസ് വായ്പ.

Tags: SuicideKG PrasadFarmer Suicide
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies