പതിനഞ്ച് വർഷത്തിനുള്ളിൽ ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനിൽ താമസം ആരംഭിക്കുമെന്ന് അമേരിക്കൻ ബഹിരാകാശ ശാസ്ത്രജ്ഞ സുനിത വില്യംസ്. ഷാർജ രാജ്യാന്തര പുസ്തകമേളയിലാണ് ഇക്കാര്യം പരമാർശിച്ചത്. യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ അൽ മൻസൂറിക്കൊപ്പം പങ്കെടുത്ത സ്റ്റാർ ഇൻ പരിപാടിയിലാണ് സുനിത വില്യംസ് ഇക്കാര്യം വ്യക്തമാക്കിയത്. പരിപാടിയിൽ ഇരുവരും ബഹിരാകാശ അനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവെച്ചു.
ബഹിരാകാശ നിലയിൽ ഏറ്റവും അധികം ദിനങ്ങൾ കഴിഞ്ഞ വനിതയാണ് സുനിത വില്യംസ്. ഏറ്റവും കൂടുതൽ സമയം സ്‌പേസ് വോക്ക് നടത്തിയ വനിതയും ഇവർ തന്നെയാണ്. വരുന്ന 15 വർഷത്തിനുള്ളിൽ മനുഷ്യൻ ചന്ദ്രനിൽ ജീവിച്ചു തുടങ്ങുമെന്നും ഭൂമിക്ക് പുറത്തും ജീവന്റെ തുടിപ്പുണ്ടാകുമെന്നും സുനിത വില്യംസ് ചൂണ്ടിക്കാട്ടി.