ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരുമായി ഏറ്റുമുട്ടൽ; സുരക്ഷ ശക്തമാക്കി സേന

Published by
Janam Web Desk

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിലെ പരിഗാം മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെ ഒളിച്ചിരിക്കുന്ന ഭീകരവാദികൾ സുരക്ഷാ സേനയ്‌ക്ക് നേരെ വെടിയുതിർത്തു.

അതേസമയം പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം പരിഗമിൽ തീവ്രവാദികൾക്കായി തിരച്ചിൽ തുടരുകയാണ്. പ്രദേശത്ത് സേന, സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീഷണികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ജാഗ്രത പുലർത്തണമെന്നും ജമ്മു കശ്മീർ പോലീസ് മേധാവി ദിൽബാഗ് സിംഗ് പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് പുൽവാമയിലെ ഈ ഏറ്റുമുട്ടൽ.

Share
Leave a Comment