കുവൈത്ത്: ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടയിൽ ഗാസയിലേക്ക് സഹായമെത്തിച്ച് കുവൈത്ത്. കുവൈത്തിലെ റെഡ് ക്രസന്റ്് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഗാസയിലേക്ക് അഞ്ച് ആംബുലൻസുകൾ എത്തിച്ചത്.
കുവൈത്ത്, സർക്കാർ, ജനങ്ങൾ, റെഡ് ക്രസന്റ് സൊസൈറ്റി എന്നിവർക്ക് ഏയ്ഡ് റിസീവിംഗ് കമ്മിറ്റി തലവൻ ഡോ. മഹ്മ്മൂദ് ഹമ്മദ് നന്ദി പറഞ്ഞു. ആംബുലൻസ് സേവനങ്ങൾ ഗാസയ്ക്ക് നിലവിലെ സാഹചര്യത്തിൽ അത്യാവശ്യമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
ഹമാസ് ഭീകരർക്കെതിരെ ശക്തമായാണ് ഇസ്രായേൽ സൈന്യം തിരച്ചടിയ്ക്കുന്നത്. നിരവധി ഹമാസ് ഭീകരരെയും അവരുടെ ഒളിത്താവളങ്ങളെയും തകർത്തതായി സൈന്യം നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഗാസയിൽ ഹമാസ് നിർമ്മിച്ചിട്ടുള്ള തുരങ്കങ്ങളുടെ ശൃംഖല എത്രത്തോളമാണെന്നത് വ്യക്തമായി കണ്ടുപിടിക്കാൻ ഇസ്രായേൽ സൈന്യത്തിന് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഹമാസിനെ തകർക്കാൻ യുദ്ധമുഖത്തേക്ക് നായ്ക്കളെ അഴിച്ചുവിടുകയാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.