ടോക്കിയോ: റഷ്യയുടെയും ചൈനയുടെയും യുദ്ധവിമാനങ്ങളുടെ കടന്നു കയറ്റത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ. ഇരു രാജ്യങ്ങളുടെയും യുദ്ധവിമാനങ്ങൾ ജപ്പാൻ തീരത്തിനു മുകളിലൂടെ പറന്നതിന് പിന്നാലെയാണ് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചത്. ജാപ്പനീസ് അതിർത്തി ലംഘിച്ചില്ലെങ്കിലും അവരുടെ പരമാധികാരത്തിന് നേരെയുള്ള കടന്നു കയറ്റമായാണ് രാജ്യം ഇതിനെ പരിഗണിക്കുന്നത്.
മുകളിലൂടെ പറന്നതിന് പിന്നാലെയാണ് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചത്.
നേരത്തെയുണ്ടായ ചൈനീസ് പ്രകോപനങ്ങൾക്ക് സൈന്യം ശക്തമായ മറുപടി നൽകിയതായി അദ്ദേഹം പറഞ്ഞു. അതിർത്തിയിലെ സ്ഥിതിഗതികൾ മാറുന്ന പശ്ചാത്തലത്തിൽ ദീർഘദൂര മിസൈലുകൾ വിന്യസിക്കേണ്ടതുണ്ടെന്ന് അദ്ദേഹം സൈന്യത്തിന് മുന്നറിയിപ്പ് കൊടുത്തു. ഉത്തരകൊറിയയുടെ മിസൈൽ, ആണവായുധ ഭീഷണിയുടെ പശ്ചാത്തലത്തിൽ കൂടിയാണ് കിഷിദയുടെ പ്രതികരണം.