ന്യൂഡല്‍ഹി: ഏകദിനത്തില്‍ 49-ാം സെഞ്ച്വറി നേടി സച്ചിനൊപ്പം റെക്കോര്‍ഡ് പങ്കിട്ട കോഹ്‌ലിയെ സംബന്ധിച്ച് നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിചിത്ര വിശദീകരണവുമായി ശ്രീലങ്കന്‍ നായകന്‍. അന്ന് താന്‍ നല്‍കിയ മറുപടി തെറ്റിപ്പോയെന്നും മാദ്ധ്യമപ്രവര്‍ത്തകന്‍ പെട്ടെന്ന് ചോദ്യമുന്നയിച്ചപ്പോള്‍ അത് മനസിലായില്ലെന്നുമാണ് മെന്‍ഡിന്റെ പുതിയ വിശദീകരണം.
‘അന്നത്തെ വാർത്താ സമ്മേളനത്തിൽ, അദ്ദേഹത്തിന്റെ റെക്കോർഡിനെക്കുറിച്ച് ബോധവാനായിരുന്നില്ല.എനിക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.ഏകദിന ക്രിക്കറ്റില്‍ 49 സെഞ്ച്വറികള്‍ നേടുക എന്നത് എളുപ്പമായ കാര്യമല്ല, വിരാട് കോഹ്ലി ലോകത്തെ മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹം. അന്നത്തെ പ്രതികരണം തെറ്റായിരുന്നുവെന്ന് പിന്നീട് ഞാൻ മനസിലാക്കി.അതിൽ ഖേദിക്കുന്നു’- മെൻഡിസ് പറഞ്ഞു
ഏകദിന സെഞ്ച്വറികളില്‍ സച്ചിന്റെ റെക്കോര്‍ഡിന് ഒപ്പമെത്തിയ വിരാട് കോഹ്‌ലിയ അഭിനന്ദിക്കുന്നില്ലേ എന്ന് ഇന്ത്യന്‍ മാദ്ധ്യമപ്രവര്‍ത്തന്‍ ചോദിച്ചു. ആദ്യം ചോദ്യം മനസിലാവാതിരുന്ന കുശാല്‍ മെന്‍ഡിസ് ചോദ്യം ആവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു. ചോദ്യം അവര്‍ത്തിച്ചതോടെ ഞാനെന്തിന് അഭിനന്ദിക്കണം എന്നായിരുന്നു മെന്‍ഡിസിന്റെ മറുപടി.
ബംഗ്ലാദേശിനെതിരായ മത്സരത്തിന്‍ന്റെ തലേന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിനായിരന്നു പ്രസ്താവന. ഇത് വിവാദമായതോടെ
കുശാലിനെതിരെ വലിയ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തിയത്. ദക്ഷിണാഫ്രിക്കെതിരായ ലോകകപ്പ് മത്സരത്തില്‍ മുപ്പത്തിയഞ്ചാം പിറന്നാള്‍ ദിനത്തിലാണ് കോഹ്ലി ഏകദിന സെഞ്ചുറികളില്‍ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പെമത്തിയത്.