എന്തിനും ഏതിനും യുപിഐ; ഒരു ദിവസം എത്ര ഇടപാടുകൾ നടത്താം, പരിധി എത്ര?, അറിയാം
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്തിനും ഏതിനും യുപിഐ; ഒരു ദിവസം എത്ര ഇടപാടുകൾ നടത്താം, പരിധി എത്ര?, അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2023, 08:42 pm IST
Facebook
Twitter
WhatsAppTelegram

ഇന്ന് യുപിഐ ഇടപാടുകളുടെ ഉപയോഗം അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. ചെറുതോ വലുതോ ആയ എല്ലാത്തരം ഇടപാടുകളും ഇന്ന് ഗൂഗിൾപേ മുഖേനയോ ഫോൺപേ മുഖേനയോ ആണ് നടത്തുന്നത്. ദിവസവും കോടിക്കണക്കിന് രൂപയുടെ ഇടപാടുകളാണ് യുപിഐ മുഖേന നടക്കുന്നത്. ഓഫറുകളും മറ്റ് ഡിസ്‌കൗണ്ടുകളും ഇത്തരം പ്ലാറ്റ്‌ഫോമിലൂടെ നൽകുന്നത് ആപ്പിനെ കൂടുതൽ ജനപ്രീയമാക്കി. കയ്യിൽ പണം കരുതുന്നതിൽ നിന്നും മാറി ആളുകൾ ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി മാറി എന്നതിന്റെ തെളിവാണിത്.

എന്നാൽ ഉപയോക്താക്കൾക്ക് ഒരു ദിവസം എത്ര ഇടപാടുകൾ നടത്താം എന്നോ എത്ര രൂപ അയക്കാം എന്നത് സംബന്ധിച്ചോ ധാരണയുണ്ടാകില്ല. 18 വയസിന് മുകളിലുള്ളവർക്കാണ് ഇത്തരം ആപ്പുകളിലൂടെ ഇടപാടുകൾ നടത്താനാകുക. ഒരു ദിവസം യുപിഐ മുഖേന ഇടപാടുകൾ നടത്താൻ സാധിക്കുന്ന തുക ഉപയോക്താക്കളുടെ ബാങ്കിനെയും ഉപയോഗിക്കുന്ന ആപ്പിനെയും ആശ്രയിച്ചിരിക്കും.

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അനുസരിച്ച് ഉപയോക്താക്കൾക്ക് പ്രതിദിനം യുപിഐ മുഖേന ഒരു ലക്ഷം രൂപ വരെ ട്രാൻസ്ഫർ ചെയ്യാം. 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം രൂപയിൽ കൂടുതൽ യുപിഐ ഇടപാടുകൾ നടത്താൻ ബാങ്കുകൾ അനുവദിക്കില്ല.

ഗൂഗിൾപേ

ഒരു ലക്ഷം രൂപയാണ് ഗൂഗിൾപേ മുഖേന ഒരു ദിവസം അയക്കാനാകുന്ന തുകയുടെ പരിധി.കൂടാതെ ഒരു ദിവസം പത്ത് ഇടപാടുകളിൽ കൂടുതൽ നടത്താൻ ആപ്പ് അനുവദിക്കില്ല. ഉപയോക്താക്കൾക്ക് ഒരു ദിവസം ഒരു ലക്ഷം രൂപയുടെ ഇടപാട് അല്ലെങ്കിൽ വിവിധ തുകകളുടെ 10 ഇടപാടുകൾ വരെയാകും നടത്താൻ സാധിക്കുക. രാജ്യത്ത് എവിടെ വേണമെങ്കിലും ഗൂഗിൾപേ ഉപയോഗിക്കാം.

ഫോൺപേ

ഗൂഗിൾപേയ്‌ക്ക് സമാനമാണ് ഫോൺപേ. സമാനമായ രീതിയിലുള്ള ഇടപാടിന് പരിധികൾ ഉണ്ട്.ഒരു ദിവസം ഒരു ലക്ഷം രൂപ മാത്രമാണ് അയക്കാൻ സാധിക്കുക. എന്നാൽ ആപ്പ് മുഖേന 20 ഇടപാടുകൾ വരെ നടത്താനാകും.

പേടിഎം

എൻപിസിഐയുടെ നിർദ്ദേശാനുസരണം പേടിഎം മുഖേന ഒരു ദിവസം ഒരു ലക്ഷം രൂപയെ അയക്കാനാകൂ. ഒരു വ്യക്തിക്ക് യുപിഐ മുഖേന മണിക്കൂറിൽ 20,000 രൂപ വരെ ഇടപാട് നടത്താനാകും. പേടിഎം യുപിഐ മുഖേന ഒരു മണിക്കൂറിൽ പരമാവധി അഞ്ച് ഇടപാടുകളും ഒരു ദിവസം പരമാവധി 20 ഇടപാടുകളും നടത്താനാകും.

ആമസോൺ പേ

യുപിഐ മുഖേന ഒരു ലക്ഷം രൂപ വരെ പേയ്‌മെന്റുകൾ നടത്താൻ ആമസോൺ പേ അനുവദിക്കുന്നു. ഒരു ദിവസം 20 ഇടപാടുകൾ വരെ നടത്തുന്നു.

Tags: UpiSUB
Share
Tweet
SendShare

More News from this section

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

Latest News

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies