ഇൻസ്റ്റഗ്രാമിൽ സജീവമായതോടെ ജീവിതത്തിലെ ഓരോ സന്തോഷങ്ങളും കാവ്യാമാധവൻ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ, മകൾ മഹാലക്ഷ്മിയോടൊപ്പം ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ മാമാട്ടിയുടെ ചിത്രങ്ങൾ വൈറലാവുകയും ചെയ്തു.
ചുവന്ന പട്ടുപാവാടയും ബ്ലൗസും ധരിച്ച കുട്ടിയായി അമ്മയുടെ കൈയിലിരുന്ന് ദീപാവലി വിളക്കുകള്‍ ആസ്വദിക്കുകയാണ് മാമാട്ടി എന്ന് എല്ലാവരും വിളിക്കുന്ന മഹാലക്ഷ്മി. അനൂപ് ഉപാസനയാണ് കാവ്യാ മാധവന്റെയും മഹാലക്ഷ്മി ദിലീപിന്റെയും ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മാമാട്ടിയുടെ കുഞ്ഞുനാള്‍ മുതലുള്ള ചിത്രങ്ങളും പിറന്നാള്‍ ആഘോഷവുമെല്ലാം കവര്‍ ചെയ്യുന്നത് അനൂപ് ആണ്.മകളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ് ഇപ്പോൾ കാവ്യയും ദിലീപും താമസിക്കുന്നത്.
View this post on Instagram















