കൊളംബോ : ശ്രീലങ്കയിൽ ശക്തമായ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ഇന്ത്യൻ സമയം 12 : 31 നാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ ആളപായമൊന്നും ഉടൻ റിപ്പോർട്ട് ചെയ്തിട്ടില്ല.
ശ്രീലങ്കയിൽ നിന്ന് 800 കിലോമീറ്റർ തെക്കുകിഴക്കായി ഇന്ത്യൻ മഹാസമുദ്രത്തിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഈ ഭൂചനത്തിന്റെ പ്രഭവകേന്ദ്രം രേഖപ്പെടുത്തിയത്. ഇതിൽ ശ്രീലങ്കയ്ക്ക് പ്രത്യേകിച്ച് അപകടമൊന്നുമില്ലെന്ന് ജിയോളജിക്കൽ സർവേ ആൻഡ് മൈൻസ് ബ്യൂറോ അറിയിച്ചു.
അതേസമയം ഏതാണ്ട് സമാനമായ സമയത്ത് ലഡാക്കിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ലഡാക്കിൽ അനുഭവപ്പെട്ടത്. ഇന്ത്യൻ സമയം ഉച്ചക്ക് 1.08 നാണ് ലഡാക്കിൽ ഭൂചലനം ഉണ്ടായത്.