കെടിയു അനുമതി നൽകിയില്ല; ജോലി ചെയ്യുന്നവർക്കുള്ള ബിടെക് കോഴ്സുകൾ ആരംഭിക്കാതെ കേരളം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെടിയു അനുമതി നൽകിയില്ല; ജോലി ചെയ്യുന്നവർക്കുള്ള ബിടെക് കോഴ്സുകൾ ആരംഭിക്കാതെ കേരളം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2023, 06:04 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ജോലി ചെയ്യുന്നവർക്ക് വേണ്ടിയുള്ള ബിടെക് കോഴുകൾ ഇതുവരെ ആരംഭിക്കാതെ കേരളം. ഈ വർഷമാണ് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എ.ഐ.സി.ടി.ഇ) ജോലിചെയ്യുന്നവർക്ക് വേണ്ടി ബിടെക് കോഴ്‌സുകൾ അനുവദിച്ചത്. എന്നാൽ കേരള സാങ്കേതിക സർവകലാശാല(കെ.ടി.യു) ഇതുവരെയും ഇതിന് അനുമതി നൽകിയിട്ടില്ല. അതോടെ നിരവധി പേരാണ് കോഴ്‌സ് ചെയ്യാൻ സാധിക്കാതെ നിൽക്കുന്നത്.

ഇന്ത്യയിലെ 137 കോളേജുകളിൽ ഒക്ടോബർ 30-ഓടെ പ്രവേശനം പൂർത്തിയാക്കാനായിരുന്നു എ.ഐ.സി.ടി.ഇയുടെ നിർദ്ദേശം. എന്നാൽ എല്ലാ സംസ്ഥാനത്തും പ്രവേശന നടപടികൾ പൂർത്തിയാവുകയും ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. കേരളത്തിൽ മാത്രം ഇതുവരെ കോഴ്‌സ് ആരംഭിക്കാനുള്ള അനുമതി ലഭിച്ചിട്ടില്ല. കെ.ടി.യുവിന്റെ ഉത്തരവ് ഇറങ്ങിയാൽ മാത്രമെ കേരളത്തിൽ ബിടെക് കോഴ്‌സുകൾ ആരംഭിക്കാനാവൂ.

‘ഏഴു കോളേജുകൾക്ക് അംഗീകാരം നൽകിയുള്ള എ.ഐ.സി.ടി.ഇയുടെ ഉത്തരവ് വന്നത് ഒക്ടോബർ 25-നാണ്. ജോലിചെയ്യുകയും റെഗുലറായി പഠിക്കുകയും ചെയ്യുക എന്നരീതിയിലാണ് പുതിയ കോഴ്‌സ്. അതിനാൽ നിലവിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും മാറ്റേണ്ടതുണ്ട്. വിഷയം സിൻഡിക്കേറ്റിന്റെ പരിഗണനയിലാണ്. ഒരാഴ്ചയ്‌ക്കകം തീരുമാനമുണ്ടാവും’- കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ, ഡോ. സജി ഗോപിനാഥ് അറിയിച്ചു.

ജോലിചെയ്യുകയും റെഗുലറായി പഠിക്കുകയും ചെയ്യുക എന്ന രീതിയിലാണ് പുതിയ കോഴ്‌സ്. അതുകൊണ്ട് തന്നെ മൂന്ന് വർഷമാണ് കോഴ്‌സിന്റെ കാലാവധി. ലാറ്ററൽ എൻട്രി വഴി ബിടെക് വഴി പ്രവേശനം നേടുന്നവർക്കുള്ള സിലബസ് തന്നെയാണ് ഈ കോഴ്‌സുകൾക്കുമുള്ളത്. അവധി ദിവസങ്ങളിലോ ഓൺലൈനിലോ സായാഹ്നങ്ങളിലോ ആയി ക്ലാസുകൾ എടുക്കാനാണ് നിർദ്ദേശം. നിരവധി വിദ്യാർത്ഥികളാണ് ഈ കോഴ്സുകൾക്ക് വേണ്ടി അപേക്ഷയും നൽകി കാത്തിരിക്കുന്നത്. എന്നാൽ ക്ലാസ് വൈകുന്നതിനെ സംബന്ധിച്ച് ഇവർക്ക് ആശങ്കയും ഉണ്ട്.

Tags: B techkerala technical university
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies