ടെലിവിഷൻ പ്രോഗ്രാമിലൂടെ സിനിമാ രംഗത്തെത്തി മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് വിൻസി അലോഷ്യസ്. ‘വികൃതി’എന്ന ചിത്രത്തിലൂടെയാണ് വിൻസി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചുരുക്കം ചില സിനിമകളിലൂടെ സിനിമാ ലോകത്ത് തന്റേതായ ഇടം നേടിയെടുക്കാൻ വിൻസിയ്‌ക്ക് സാധിച്ചിട്ടുണ്ട്. രേഖ എന്ന സിനിമയിൽ മികച്ച അഭിനയം കാഴ്ചവെച്ചതിന് വിൻസി സംസ്ഥാന ചലചിത്ര അവാർഡും സ്വന്തമാക്കി. എന്നാൽ അവാർഡിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം.
സംസ്ഥാന പുരസ്‌കാരം ഒരു തരത്തിലും തന്റെ കരിയറിൽ മാറ്റം വരുത്തിയിട്ടില്ല. അവാർഡ് ലഭിച്ചതോടെ സിനിമയിൽ വലിയ തിരക്കായിരിക്കുമെന്നും വെച്ചടി വെച്ചടി കയറ്റമായിരിക്കുമെന്നും കരുതി. എന്നാൽ എനിക്ക് തെറ്റി. സിനിമയൊന്നുമില്ലാതെ ഇപ്പോഴും വീട്ടിലിരുപ്പ് തന്നെയാണ്. സിനിമകൾ ഒന്നിമുല്ലെങ്കിലും ജീവിച്ച് പോകും.
‘നിന്ന് തിരിയാൻ സമയമുണ്ടാകില്ലെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ യാഥാർത്ഥ്യം എന്തെന്നാൽ ഇപ്പോഴും ഒരു പടം പോലുമില്ല എന്നതാണ്. കൃത്യമായ സമയത്ത് കൃത്യമായ കാര്യങ്ങൾ സംഭവിക്കും. ആ ആത്മവിശ്വാസം എനിക്കുണ്ട്. ഇനി സിനിമയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നാലും ഞാൻ വളരെ ഹാപ്പിയാണ്’ വിൻസി പറഞ്ഞു.