ധ്യാൻ ശ്രീനിവാസന്റെ പുത്തൻ ലുക്ക് വൈറലാകുന്നു. തടി കുറച്ച് ഒരു ഓൺലൈൻ പരസ്യത്തിന് എത്തിയ താരത്തിന്റെ മേക്കോവർ ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ഏത് സിനിമയ്‌ക്ക് വേണ്ടിയാണ് തടി കുറച്ചെന്നാണ് ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്. താരത്തിന്റെ പുതിയ രൂപം നിമിഷ നേരങ്ങൾക്കുള്ളിലാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയത്.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന ചിത്രത്തിന് വേണ്ടിയാണ് ധ്യാനിന്റെ പുത്തൻ മേക്കോവറെന്നും കമന്റുകളിൽ പ്രേക്ഷകർ പറയുന്നുണ്ട്. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തില്‍ ധ്യാന്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍, നിവിന്‍ പോളി എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.















