ഷമി അവതരിച്ചു..! കിവീസിനെ വീഴ്ത്തി ചരിത്രം തിരുത്തി ഇന്ത്യ; കൈ അകലെ കിരീടം; വില്ലിക്കും സംഘത്തിനും വീണ്ടും മോഹഭംഗം
Tuesday, June 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഷമി അവതരിച്ചു..! കിവീസിനെ വീഴ്‌ത്തി ചരിത്രം തിരുത്തി ഇന്ത്യ; കൈ അകലെ കിരീടം; വില്ലിക്കും സംഘത്തിനും വീണ്ടും മോഹഭംഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2023, 10:39 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഒന്നാം സ്ഥാനക്കാരായി സെമിയിലെത്തുന്നവര്‍ ഫൈനല്‍ കാണില്ലെന്ന ചരിത്രം ഇന്ത്യക്ക് മുന്നില്‍ വീണുടഞ്ഞു. വിശ്വ കിരീടമെന്ന മോഹവുമായി വാങ്കഡെയിലെത്തിയ കിവീസിന് രണ്ടാം വട്ടവും മോഹഭംഗം. പോരാട്ട വീര്യം പുറത്തെടുത്ത ന്യൂസിലന്‍ഡിനെ വരിഞ്ഞു മുറുക്കി ഷമിയാണ് 7 വിക്കറ്റുമായി ഇന്ത്യക്ക് അര്‍ഹിച്ച വിജയം നല്‍കിയത്. ഒരുഘട്ടത്തില്‍ ഇന്ത്യയുടെ കൂറ്റന്‍ വിജയലക്ഷ്യം മറികടക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ഷമി ഇന്ത്യയുടെ രക്ഷകനായി അവതരിച്ചത്. 70 റൺസിനായിരുന്നു ഇന്ത്യൻ വിജയം.48.5 ഓവറില്‍ 327 റണ്‍സിന് കിവീസ് പുറത്തായി

ഇന്ത്യയുടെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവീസ് ആദ്യമൊന്നു വിറച്ചെങ്കിലും പിന്നീട് താളം കണ്ടെത്തി. ഓപ്പണര്‍മാരെ നഷ്ടമായതിന് പിന്നാലെ ക്രീസില്‍ ഒത്തുചേര്‍ന്ന നായകന്‍ കെയ്ന്‍ വില്യംസണും ഡാരല്‍ മിച്ചലും ചേര്‍ന്നാണ് ന്യൂസിലന്‍ഡിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

149 പന്തില്‍ 181 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും ഇത് പൊളിക്കാന്‍ കഴിയാതിരുന്ന രോഹിത് 33-ാം ഓവറില്‍ രണ്ടാം സ്‌പെല്ലിനായി ഷമിയെ മടക്കി വിളിച്ചു. കിവി നായകനെ കുല്‍ദീപ് യാദവിന്റെ കൈയിലെത്തിച്ചാണ് ഷമി ക്യാപ്റ്റന്റെ വിശ്വാസം കാത്തത്. ഇതിനിടെ ഡാരല്‍ മിച്ചല്‍ പൊരുതി സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു.

അതുവരെ ആത്മവിശ്വാസത്തിലായിരുന്ന കിവീസ് ബാറ്റിംഗ് നിര ഉലഞ്ഞ നിമിഷമായിരുന്നു അത്. അതേ ഓവറിലെ നാലാം പന്തില്‍ ടോം ലാഥമിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി വലം കൈയന്‍ ബൗളര്‍ അതിഥികളെ ഭയപ്പെടുത്തി. ഇതോടെ ഇടതടവില്ലാതെ ബൗണ്ടറികള്‍ പായിച്ച ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിന് ഇന്ത്യ കടിഞ്ഞാണിടുകയായിരുന്നു. 73 പന്തില്‍ നിന്ന് 69 റണ്‍സുമായാണ് വില്യംസണ്‍ പുറത്തായത്.

ഇതിനിടെ ബുംറയുടെ പന്തില്‍ ഷമി വില്യംസണ് ജീവന്‍ നല്‍കിയിരുന്നു. 41 റണ്‍സെടുത്ത ഫിലിപ്പ്‌സിനെ മടക്കിയതോടെ കിവീസ് പതറി. ബുംറയ്‌ക്കായിരുന്നു വിക്കറ്റ്. മാര്‍ക്ക് ചാപ്മാനും രണ്ടു റണ്‍സോടെ കുല്‍ദീപിന്റെ പന്തില്‍ മടങ്ങിയതോടെ ഇന്ത്യ ജയം ഉറപ്പിച്ചു. പിന്നീട് എല്ലാം ഒരു ചടങ്ങായിരുന്നു. മിച്ചല്‍ സാന്റ്‌നര്‍ (9) പുറത്തായ മറ്റൊരു ബാറ്റര്‍. ബുംറ, സിറാജ്, കുല്‍ദീപ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

അതേസമയം ലോകകപ്പില്‍ അതിവേഗം 50 വിക്കറ്റ് തികയ്‌ക്കുന്ന ബൗളറെന്ന നേട്ടവും ഷമി സ്വന്തം പേരിലാക്കി. 17ാം ഇന്നിംഗ്‌സിലാണ് ചരിത്രം എഴുതിയത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ റെക്കോര്‍ഡാണ് പഴങ്കഥയാക്കിയത്.

Tags: WC2023Shami
ShareTweetSendShare

More News from this section

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

കൊട്ടാരക്കരയില്‍ കുട്ടികള്‍ അടക്കം പത്ത് ബംഗ്ലാദേശികള്‍ പിടിയില്‍

പദ്ധതികൾക്കായി കേന്ദ്രം തുടർച്ചയായി ധനസഹായം നൽകുന്നു; വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ജനവാസമേഖലയിലെത്തിയ മലമ്പാമ്പിനെ പിടികൂടി പഞ്ചായത്ത് പ്രസിഡണ്ട്

കിണർ വൃത്തിയാക്കുന്നതിനിടെ തൂണ് തകർന്ന് വീണ് യുവാവ് മരിച്ചു

Latest News

വെള്ളം ഒഴുക്ക് തടഞ്ഞത് ചോദ്യംചെയ്തു; ഇരുമ്പുചൂലുകൊണ്ടുള്ള അയൽവാസിയുടെ ആക്രമണത്തിൽ കലാകാരിക്ക് ​ഗുരുതര പരിക്ക്; പ്രതി പിടിയിൽ

ഇരയുടെ മേൽ കണ്ണുംനട്ട്: മനുഷ്യനും മൃഗങ്ങളുമായുള്ള സംഘർഷത്തിന്റെ കഥ പറയുന്ന ‘ലർക്ക്’; നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ.

ഷിഗല്ല പടരുന്നു; നാളെ വയനാട് സന്ദർശിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

മുരുകൻ ആർ. സെൽവൻ ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ദേശീയ ചെയർമാൻ

ടിഎംസി പിളർപ്പ് യാഥാർത്ഥ്യത്തിലേക്ക്; 20 ലധികം എംപിമാർ സ്പീക്കർ ഓം ബിർളയ്‌ക്ക് കത്തയച്ചു; ലോക്സഭയിൽ ഒരു പ്രത്യേക ബ്ലോക്ക് ഉടൻ

സലിം കുമാറിന്റെ സംസ്കാര ചടങ്ങുകൾ തടസ്സപ്പെടുത്തുന്ന വിധത്തിൽ ഓൺലൈൻ ചാനലുകൾ: താക്കീതുമായി പൊലീസ്; സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തിയാൽ 3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും

താമരശ്ശേരിയിൽ 22 കാരിയെ വീടിനകത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies