കാസർകോട്: വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ദിവ്യാംഗന്റെ കട അടിച്ചു തകർത്തു. കാസർകോട് പാലക്കുന്നിലാണ് സംഭവം. പള്ളം സ്വദേശി മുഹമ്മദ് കുഞ്ഞിയുടെ കടയാണ് തകർത്തത്. സംഭവത്തിൽ ബേക്കൽ സ്വദേശി മുഹമ്മദ് ഇർഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രിയായിരുന്നു സംഭവം. വടിയുമായെത്തിയാണ് ഇർഷാദ് യാതൊരു ദയയുമില്ലാതെ കട അടിച്ചു തകർത്തത്. അടുത്തിടെ മുഹമ്മദ് കുഞ്ഞിയുടെ കടയിൽ വച്ച് ജീവനക്കാരനും ഇർഷാദും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഈ സമയം തന്നെ ഇർഷാദ് ജീവനക്കാരനെ ഉൾപ്പെടെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതിന്റെ തുടർച്ച ആയാണ് കട അടിച്ചുതകർത്തത്. 85,000 രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ പറഞ്ഞു.