ആര്‍ക്കും ഭേദിക്കാനാകില്ലെന്ന് കരുതിയ സച്ചിന് ടെണ്ടുല്‍ക്കറുടെ റെക്കോഡ് തകര്‍ത്ത് വിരാട് കൊഹ്ലി ചരിത്രം സൃഷ്ടിച്ചതോടെ കൊഹ്ലിയുമായി ബന്ധപ്പെട്ട എല്ലാം വാര്‍ത്തകളില്‍ ഇടം നേടുകയാണ്. ഒരു ലോകകപ്പില്‍ 673 റണ്‍സ് എന്ന സച്ചിന്റെ റെക്കോഡ് ന്യൂസിലാന്റുമായുള്ള ലോകകപ്പ് സെമിഫൈനലിലാണ് വിരാട് കൊഹ്ലി തകര്‍ത്തത്. ന്യൂസിലാന്റുമായുള്ള സെമിയില്‍ 50ാം സെഞ്ച്വറി നേടിയതോടെ ഇന്ത്യക്കാരുടെ അഭിമാനമായി മാറി വിരാട്.
ഇപ്പോഴിതാ വിരാട് കൊഹ്ലിയുടെ ഭാര്യാപിതാവും കാർഗിൽ യുദ്ധസൈനികനുമായ അജയ് കുമാർ ശർമ്മയുമൊത്തുള്ള കൊഹ്ലിയുടെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത് .സൈനിക കുടുംബ പശ്ചാത്തലത്തിൽ നിന്നുള്ളയാളാണ് കൊഹ്ലിയുടെ ഭാര്യ അനുഷ്ക ശർമ്മ . അനുഷ്കയുടെ അച്ഛൻ അജയ് കുമാർ ശർമ്മ ഇന്ത്യൻ ആർമിയിൽ കേണലായിരുന്നു. കാർഗിൽ യുദ്ധത്തിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
1982 മുതൽ രാജ്യത്ത് നടന്ന എല്ലാ യുദ്ധങ്ങളിലും തന്റെ പിതാവ് പങ്കെടുത്തിട്ടുണ്ടെന്ന് അനുഷ്ക തന്റെ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഓപ്പറേഷൻ ബ്ലൂ സ്റ്റാർ, കാർഗിൽ എന്നിവയിലും അദ്ദേഹം പങ്കാളിയായിരുന്നു. അനുഷ്കയ്ക്ക് 11 വയസ്സുള്ളപ്പോഴാണ്, അജയ് കുമാർ ശർമ്മ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തത്.
അന്ന് യുദ്ധം പോലുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ തനിക്ക് പ്രായമില്ലെന്നും അതിനാലാണ് അച്ഛനോട് ഫോണിൽ സംസാരിക്കുമ്പോഴെല്ലാം കാർഗിലിനെ കുറിച്ച് ചോദിക്കുന്നതിന് പകരം സ്കൂളിനെ കുറിച്ചും കൂട്ടുകാരെ കുറിച്ചുമാണ് സംസാരിച്ചതെന്നും അനുഷ്ക പറഞ്ഞിരുന്നു.ഒരു സൈനിക ഉദ്യോഗസ്ഥന്റെ മകളായതിൽ അഭിമാനമുണ്ടെന്ന് അനുഷ്ക ഇടയ്ക്കിടെ പറയാറുമുണ്ട് .