നോവലിസ്റ്റ് എൻ കെ ശശിധരൻ അന്തരിച്ചു ; മടങ്ങിയത് ജനപ്രിയ സാഹിത്യത്തിലെ രൺജി പണിക്കർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നോവലിസ്റ്റ് എൻ കെ ശശിധരൻ അന്തരിച്ചു ; മടങ്ങിയത് ജനപ്രിയ സാഹിത്യത്തിലെ രൺജി പണിക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2023, 11:05 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം: ജനപ്രിയ നോവലിസ്റ്റും, ആദ്യകാല സിനിമ പ്രവർത്തകനുമായിരുന്ന എൻ.കെ.ശശിധരൻ (69) അന്തരിച്ചു. ഇന്ന് രാവിലെ മൂന്ന് മണിയ്‌ക്ക് ഹൃദയരോഗത്തെ തുടർന്നാണ് അന്ത്യം ഉണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

മലയാളത്തിലെ രണ്ടാം തലമുറ ജനപ്രിയ നോവലിസ്റ്റുകളിൽ പ്രമുഖനായിരുന്നു എൻ കെ ശശിധരൻ. തൊണ്ണൂറുകളിലാണ് ഇദ്ദേഹം നോവൽ രംഗത്തേക്ക് വന്നത്. ക്രൈം – ത്രില്ലർ, രാഷ്‌ട്രീയ നോവലുകളായിരുന്നു അദ്ദേഹത്തിന്റെ മേഖല. അന്നത്തെ ജനപ്രിയ പ്രസിദ്ധീകരണങ്ങളായ മംഗളം മനോരമ തുടങ്ങിയ വാരികകളിലൂടെ ആയിരുന്നു അദ്ദേഹം മലയാളി വായനക്കാരുടെ മനസ്സിൽ ഇടം പിടിച്ചത്. എൻ.കെ.ശശിധരൻ അതിന് മുൻപ് സിനിമാ രംഗത്ത് സജീവമായിരുന്നു.

അങ്കം, ദി കിങ്, ഇത്‌ അനന്തപുരി,ചിലന്തി,ആസുരം,രാത്രിയുടെ കണ്ണ്, ഡെസ്റ്റിനേഷൻ, റാക്കറ്റ്സ്, കില്ലേഴ്സ്, ചെങ്കൽചൂള, കറുത്ത രാജാക്കന്മാർ, യുദ്ധകാണ്ഡം, അതീന്ദ്രിയം, ഞാൻ ആദിത്യൻ, എക്സ്പ്ലോഡ്, ഡെർട്ടി ഡസൻ, ബാറ്റിൽ ഫീൽഡ്, ലിക്കർ മാഫിയ, ഞാൻ സൂര്യപുത്രൻ, അഗ്നിമുഖം ഇവയാണ് പ്രധാനകൃതികൾ 2020 ൽ പ്രസിദ്ധീകരിച്ച അഗ്നിമുഖമാണ് അവസാന നോവൽ.

എഴുപതുകളിലും എൺപതുകളിലും ടി ദാമോദരനും തൊണ്ണൂറുകളിൽ രഞ്ജി പണിക്കരും സിനിമകളിൽ സ്വീകരിച്ച രചനാശൈലിയുടെ ജനപ്രിയസാഹിത്യമുഖമായിരുന്നു എൻ കെ ശശിധരൻ. രോഷാകുലരായ യുവനായകരായിരുന്നു എൻ.കെ യുടെ കഥാലോകത്ത് വായനക്കാർക്ക് കാണാവുന്നത്. അനീതിക്കും അക്രമത്തിനും അഴിമതിക്കുമെതിരെ ഈ നായകർ നടത്തുന്ന ഒറ്റയാൾ പോരാട്ടങ്ങൾ മിക്ക നോവലുകളുടേയും ഇതിവൃത്തമാണ്. തിരക്കഥാ സമാനമായ രചനാശൈലി കൊണ്ട് അദ്ദേഹം അനുവാചകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തി. സിനിമാറ്റിക് ആയ ആഖ്യാനവും ചടുലമായ സംഭാഷണങ്ങളും ഭാഷയും ത്രസിപ്പിക്കുന്ന രംഗങ്ങളും എൻ.കെ ശശിധരന്റെ രചനകളുടെ സവിശേഷതയാണ്.

വന്യം, ഞാൻ ആദിത്യൻ,അങ്കം,ആസുരം, വരൂ ശ്രീനിലയത്തിലേക്ക് പോകാം എന്നീ നോവലുകൾ സൂപ്പർ ഹിറ്റുകളായിരുന്നു.

സീരിയൽ രംഗത്തും കുറച്ചു കാലം പ്രവർത്തിച്ചു. ആലുവ ചൊവ്വര സ്വദേശിയാണ്. ഭാര്യ ശോഭനാദേവി,മക്കൾ ഗോപി കൃഷ്ണൻ,വിഷ്ണു.സംസ്ക്കാരം ഇന്ന് വൈകുന്നേരം.

Tags: nk sasidharanNovelist
Share
Tweet
SendShare

More News from this section

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Latest News

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies