ക്യാമ്പസ് ഓർമ്മകളിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടു പോകുന്ന ചിത്രമാണ് താൾ. ആൻസൺ പോൾ, ആരാധ്യാ ആൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിലെ ‘പുലരിയിൽ ഇളവെയിൽ’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറക്കി. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ ആണ് ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. കെ. എസ്. ഹരിശങ്കറും ശ്വേതാ മോഹനുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.
നവാഗതനായ രാജസാഗർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഡോ.ജി.കിഷോറാണ് നിർവഹിക്കുന്നത്. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രാഹുൽ മാധവ്, രഞ്ജി പണിക്കർ, രോഹിണി, ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുൺകുമാർ, മറീന മൈക്കിൾ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.
ചിത്രത്തിന്റെ ഛായാഗ്രഹണം :സിനു സിദ്ധാർത്ഥാണ്. സൗണ്ട് ഡിസൈൻ : കരുൺ പ്രസാദ് , വിസ്താ ഗ്രാഫിക്‌സ് , വസ്ത്രാലങ്കാരം :അരുൺ മനോഹർ, പ്രൊജക്റ്റ് അഡൈ്വസർ : റെജിൻ രവീന്ദ്രൻ,കല: രഞ്ജിത്ത് കോതേരി, പ്രൊഡക്ഷൻ കൺട്രോളർ : കിച്ചു ഹൃദയ് മല്ല്യ, ഡിസൈൻ: മാമി ജോ, ഡിജിറ്റൽ ക്രൂ: ഗോകുൽ, വിഷ്ണു, പി ആർ ഒ: പ്രതീഷ് ശേഖർ.















