ചൈന മാസ്റ്റേഴ്സില്‍ വിജയം തുടര്‍ന്ന് ഇന്ത്യന്‍ ജോഡി. സാത്വിര് സായി രാജ്- ചിരാഗ് ഷെട്ടി സഖ്യം ജപ്പാന് ജോഡികളെ തകര്‍ത്ത് ക്വാര്‍ട്ടറിലേക്ക് കടന്നു. ജാപ്പനീസ് ജോഡികളായ അകിര കോഗ-തായ്ചി സൈറ്റോ സഖ്യത്തെ ആണ് പരാജയപ്പെടുത്തി.
ഈ സീസണില്‍ ടോപ്പ് സീഡായ ഇന്ത്യന്‍ ജോഡി മാരക ഫോമിലാണ്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജപ്പാനീസ് സഖ്യത്തെ പരാജയപ്പെടുത്തിയത്. 21-15, 21-16 എന്നായിരിന്നു സ്കോര്‍.
അതേസമയം ലക്ഷ്യ സെന്നും കിടമ്പി ശ്രീകാന്തും തോറ്റ് പുറത്തായി. യുവ ഇന്ത്യന്‍ താരം പ്രിയാന്‍ഷു രാജാവത്തും നേരത്തെ ജപ്പാന് താരത്തോട് പരാജയപ്പെട്ടിരുന്നു.