വയനാട്: കനത്ത മഴയെത്തുടർന്നുള്ള ഇടിമിന്നലിൽ വീട് ഭാഗികമായി കത്തിനശിച്ചു. വയനാട് എടവകയിലാണ് സംഭവം. എടവക സ്വദേശി ബീരാളി ഇബ്രാഹിമിന്റെ വീടിനാണ് നാശനഷ്ടം സംവിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
തീപിടിത്തതിൽ പാസ്പോർട്ട്, ആധാരം തുടങ്ങിയ പ്രധാനപ്പെട്ട രേഖകളും കത്തി നശിച്ചിരുന്നു. ഇടിമിന്നലിൽ തീപിടിച്ചതോ, മിന്നലിനെ തുടർന്ന് ഉണ്ടായ ഷോർട്ട് സർക്യൂട്ടോ ആകാം തീപിടിത്തത്തിന് കാരണമെന്നാണ് സംശയം.
കൊല്ലം ചിതറയിൽ ഇടിമിന്നലേറ്റ് പശു ചത്തു. അയിരകുഴി വയിലികട സ്വദേശി ലീലയുടെ വീട്ടിലാണ് ഇന്നലെ രാത്രിയിൽ ഇടിമിന്നലേറ്റത്.