പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കാൻ ജന്തര്‍ മന്ദറില്‍ ബിഎംഎസ് പ്രക്ഷോഭം; പങ്കാളിത്ത പെന്‍ഷന്‍ തള്ളണമെന്ന് നിര്‍മ്മല സീതാരാമന് നിവേദനം നല്‍കി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കാൻ ജന്തര്‍ മന്ദറില്‍ ബിഎംഎസ് പ്രക്ഷോഭം; പങ്കാളിത്ത പെന്‍ഷന്‍ തള്ളണമെന്ന് നിര്‍മ്മല സീതാരാമന് നിവേദനം നല്‍കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2023, 12:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂ ഡല്‍ഹി: നാഷണല്‍ പെന്‍ഷന്‍ സ്‌കീം(എന്‍പിഎസ്) പിന്‍വലിക്കണമെന്നും പഴയ പെന്‍ഷന്‍ സ്‌കീം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ജന്തര്‍മന്ദിറില്‍ ബിഎംഎസിന്റെ നേതൃത്വത്തില്‍ പതിനായിരങ്ങളുടെ പ്രതിഷേധം. ബിഎംഎസ് ദേശീയ ജനറല്‍ സെക്രട്ടറി രവീന്ദ്ര ഹിംതെയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെ കണ്ട് നിവേദനം നല്കി.

റയില്‍വെ, ഡിഫന്‍സ്, തപാല്‍, മറ്റ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ജീവനക്കാര്‍ സമരത്തില്‍ അണിനിരന്നു.ബിഎംഎസ് നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് എംപ്ലോയീസ് നാഷണല്‍ കോണ്‍ഫെഡറേഷന്റെ(ജിഇഎന്‍സി) ആഹ്വാനമേറ്റെടുത്താണ് സമരം നടത്തിയത്

പെന്‍ഷന്‍ ഉറപ്പില്ലാത്ത സാഹചര്യം വലിയ ആശങ്കകളാണ് ജീവനക്കാരില്‍ സൃഷ്ടിക്കുന്നത്. ഇത് ഒഴിവാക്കണം. പഴയ പെന്‍ഷന്‍ പദ്ധതി സ്ഥിരവും ഉറപ്പായതുമായിരുന്നു. എന്നാല്‍ 2004 ജനുവരി ഒന്ന് മുതല്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരാണ് പഴയ പെന്‍ഷന്‍ പദ്ധതി നിര്‍ത്തി പങ്കാളിത്ത പെന്‍ഷന്‍ ആരംഭിച്ചത്.

അവസാന അടിസ്ഥാന ശമ്പളത്തിന്റെ അമ്പത് ശതമാനമെങ്കിലും ഉറപ്പുള്ള പെന്‍ഷനെന്ന രീതി പുനഃസ്ഥാപിക്കുക, വിലനിലവാരത്തിന് അനുസരിച്ചുള്ള ക്ഷാമാശ്വാസം ഉറപ്പാക്കുക, കേന്ദ്ര ശമ്പളക്കമ്മിഷന്‍ ശിപാര്‍ശകള്‍ക്ക് അനുസരിച്ച് പെന്‍ഷന്‍ പരിഷ്‌കരിക്കുക എന്നീ മൂന്ന് കാര്യങ്ങളാണ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് ബിഎംഎസ് ദേശീയ ജനറല്‍ സെക്രട്ടറി രവീന്ദ്ര ഹിംതെ സമരത്തെ അഭിവാദ്യം ചെയ്ത് പറഞ്ഞു.

2003 ഡിസംബര്‍ 22ന് ഓര്‍ഡിനന്‍സിലൂടെ ആണ് ഈ അട്ടിമറി നടപ്പിലാക്കിയത്. ഇത് 2013 സപ്തംബറില്‍ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) ബില്‍ വഴി നിയമമാക്കുകയായിരുന്നുവെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
പഴയ പെന്‍ഷന്‍ പദ്ധതി ജീവനക്കാര്‍ക്ക് നല്കിയിരുന്ന സുരക്ഷിതത്വം ഇത് വഴി ഇല്ലാതായി . നേതാക്കൾ ചൂണ്ടിക്കാട്ടി. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ് ആയിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിഷേധത്തില്‍ അണിനിരന്നു.

ജിഇഎന്‍സി ഉപാദ്ധ്യക്ഷന്‍ വിപന്‍കുമാര്‍ ദോഗ്ര, ബിഎംഎസ് ദേശീയ അദ്ധ്യക്ഷന്‍ ഹിരണ്‍മയ് പാണ്ഡ്യ, നേതാക്കളായ സുഖ് വിന്ദര്‍ സിങ് ഡിക്കി, എം.പി. സിങ്, അശോക് ശുക്ല തുടങ്ങിയവര്‍ സംസാരിച്ചു.

Tags: BMSNIRMALA SITARAMANBharatiya Mazdoor Sangh
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies