ന്യൂയോർക്ക്: 2020-ലെ ഡൽഹി ഹിന്ദു വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ യുഎപിഎ പ്രകാരം ജയിലിൽ കഴിയുന്ന തീവ്ര ഇസ്ലാമിസ്റ്റ് ഉമർ ഖാലിദിന് പിന്തുണ പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി വീണ്ടും രംഗത്തെത്തി. നെൽസൺ മണ്ടേല ഫൗണ്ടേഷനിൽ നടത്തിയ പ്രസംഗത്തിനിടെയാണ് ഉമർ ഖാലിദിനെ പരാമർശിച്ചത്.
വർണ്ണവിവേചനത്തിനെതിരായ പോരാട്ടം നയിച്ചതിനാണ് ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് നെൽസൺ മണ്ടേലയെ 27 വർഷം ജയിലിൽ അടച്ചത്. സമാധാനത്തിനുള്ള നോബൽ സമ്മാനം (1993) അടക്കം നിരവധി അന്താരാഷ്‌ട്ര പുരസ്കാരങ്ങളും മണ്ടേല നേടിയിട്ടുണ്ട്. അദ്ദേഹത്തിനെയാണ് കലാപം ആസൂത്രണം ചെയ്ത ഉമർ ഖാലിദുമായി മംദാനി താരതമ്യം ചെയ്തത്.
“ഉമർ ഖാലിദ് ആറാം വർഷം തടവിൽ കഴിയാൻ തുടങ്ങുമ്പോൾ, അദ്ദേഹത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ നമ്മൾ കാത്തിരിക്കരുത്. മാഡിബ (നെൽസൺ മണ്ടേല)ക്കെതിരെ ചുമത്തിയ അതേ കെട്ടിച്ചമച്ച ഭീകരവാദ കുറ്റങ്ങൾ ചുമത്തി ജയിലിലടയ്‌ക്കപ്പെട്ട ഒരു രാഷ്‌ട്രീയ തടവുകാരനാണ് അദ്ദേഹം,”– സൊഹ്‌റാൻ മംദാനി പറയുന്നു.
2020-ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ യുഎപിഎ പ്രകാരമാണ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തത്. പൗരത്വ നിയമത്തിനെതിരെ നടന്ന ഡൽഹിയിൽ കലാപം ആസൂത്രണം ചെയ്തത് ഉമർ ഖാലിദിന്റെ നേതൃത്വത്തിലായിരുന്നു. ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്ന മുഹമ്മദ് അഫ്‌സല്‍ ഗുരുവിനെ തീഹാർ ജയിലിൽ തൂക്കിലേറ്റിയതിന് പിന്നാലെ ജെഎൻയുവിൽ നടന്ന മയ്യത്ത് നിസ്കാരവും നമ്മൾ ആരും മറന്നിട്ടില്ല. ആ പരിപാടി നടത്തിയതും ഇതേ ഉമർ ഖാലിദായിരുന്നു.















