എറണാകുളം: സിനിമാ ചിത്രീകരണത്തിനിടെ നടൻ ആസിഫ് അലിക്ക് പരിക്ക്. കൊച്ചിയിലെ സിനിമാ സെറ്റിൽ വച്ചാണ് പരിക്കേറ്റത്. രോഹിത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ടിക്കി ടാക്ക എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് അപകടമുണ്ടായത്. സംഘട്ടന രംഗങ്ങൾ പരിശീലിക്കുന്നതിനിടെ താരത്തിന്റെ കാൽ മുട്ടിന് താഴെ പരിക്കേൽക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ആസിഫ് അലി ആശുപത്രി വിട്ടതായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു.
‘കള’ എന്ന സിനിമയ്ക്ക് ശേഷം രോഹിത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ടിക്കി ടാക്ക. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലീസ് എന്നീ സിനിമകൾക്ക് ശേഷം രോഹിത്തും ആസിഫലിയും വിണ്ടും ഒരുമിച്ചെത്തുന്നുവെന്ന പ്രത്യേകത കൂടി ടിക്കി ടാക്കയ്ക്കുണ്ട്. ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.