ഇന്നും എത്തില്ല; വിക്രം ചിത്രം ധ്രുവ നച്ചത്തിരത്തിന്റെ റിലീസ് മാറ്റി
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഇന്നും എത്തില്ല; വിക്രം ചിത്രം ധ്രുവ നച്ചത്തിരത്തിന്റെ റിലീസ് മാറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2023, 11:12 am IST
Facebook
Twitter
WhatsAppTelegram

തമിഴ് സൂപ്പർതാരം ചിയാൻ വിക്രമും തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ സംവിധായകൻ ഗൗതം വാസുദേവ് മേനോനും ഒന്നിക്കുന്ന ചിത്രമാണ് ധ്രുവ നച്ചത്തിരം. ഏഴുവർഷത്തോളമായി ആരാധകർ ഈ ചിത്രത്തിനായി കാത്തിരിക്കുകയാണ്. സ്‌പൈ ത്രില്ലർ ചിത്രം ഇന്നായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ അവസാന നിമിഷത്തിൽ ചിത്രത്തിന്റെ റിലീസ് മാറ്റിയിരിക്കുകയാണ്. സംവിധായകൻ ഗൗതം മേനോൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

തുടക്കം മുതൽ ഈ സിനിമയ്‌ക്ക് സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് ചിത്രം ഇത്രയും കാലം വൈകിയത്. സാമ്പത്തിക പ്രശ്‌നങ്ങൾ തന്നെയാണ് ഇന്നത്തെ റിലീസും മാറ്റാൻ കാരണമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ച കാര്യം സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് സംവിധായകൻ ഗൗതം മേനോൻ അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ…

ക്ഷമിക്കണം. ധ്രുവനച്ചത്തിരം ഇന്ന് പ്രദർശനത്തിന് എത്തില്ല. ഞങ്ങൾ പരമാവധി ശ്രമിച്ചു, പക്ഷേ റിലീസ് സാധ്യമാക്കാൻ ഞങ്ങൾക്ക് ഒന്നോ രണ്ടോ ദിവസം കൂടി ആവശ്യമാണ്. മികച്ച സ്‌ക്രീനുകളും, കൃത്യമായ മുൻകൂർ ബുക്കിംഗും അടക്കം മികച്ച രീതിയിൽ നല്ല അനുഭവമായി ചിത്രം എത്തും. ചിത്രത്തിന് നിങ്ങൾ തരുന്ന പിന്തുണയാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. കുറച്ച് ദിവസങ്ങൾ കൂടി കാത്തിരിക്കൂ.. ഞങ്ങൾ എത്തും! – എന്നാണ് ഗൗതം മേനോൻ പങ്കുവെച്ച കുറിപ്പ്.

വൻ താരനിര തന്നെ അണിനിരക്കുന്ന ധ്രുവ നച്ചത്തിരത്തിന് ഇതുവരെയും യാതൊരു തരത്തിലുള്ള പ്രമോഷൻ പരിപാടികളും നടത്തിയിട്ടില്ല. പ്രമോഷൻ എന്ന തരത്തിൽ ആകെ ഗൗതം മേനോൻ നൽകിയ ഒരു അഭിമുഖം മാത്രമാണ്. കഴിഞ്ഞ ദിവസം സിനിമയുടെ റിലീസ് മാറ്റും എന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇന്നലെ ബുക്ക് മൈ ഷോയിൽ ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗ് വന്നതോടെ ചിത്രം ഇന്ന് തീയേറ്ററുകളിൽ എത്തുമെന്നും ആരാധകർ ഉറപ്പിച്ചിരുന്നു

Tags: vikramSUB'DRUVA NACHATHIRAMGOUTHAM MENON
Share
Tweet
SendShare

More News from this section

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

Latest News

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

തീരദേശത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തിരുവനന്തപുരം തീരത്ത് 1.1 മീറ്റർ വരെ തിരമാലയ്‌ക്ക് സാധ്യത

ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഉടൻ ജയിൽ മോചിതനാകും; കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് കനത്ത തിരിച്ചടി

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies