കെ ടി കൃഷ്ണവാര്യർ പുരസ്കാരം കവി എൻ കെ ദേശത്തിന് സമ്മാനിച്ചു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെ ടി കൃഷ്ണവാര്യർ പുരസ്കാരം കവി എൻ കെ ദേശത്തിന് സമ്മാനിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2023, 12:07 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം:  പ്രശസ്ത കവി എൻ കെ ദേശത്തിന് കെ ടി കൃഷ്ണ വാര്യർ പുരസ്കാരം സമ്മാനിച്ചു. കവിയുടെ അങ്കമാലി കോതകുളങ്ങരയുള്ള വസതിയിലെത്തിയാണ് കെ ടി കൃഷ്ണവാര്യരുടെ കുടുംബാംഗങ്ങൾ പുരസ്‍കാര സമർപ്പണം നടത്തിയത്. എൻ കെ ദേശത്തിന്റെ “ദേശികം” എന്ന കവിതാ ബൃഹദ് സമാഹാരമാണ് ഈ പുരസ്‍കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. മുപ്പതിനായിരം രൂപയും പ്രശസ്തിഫലകവുമടങ്ങുന്നതാണ് പുരസ്‍കാരം. കവിയും വിവർത്തകനും സാങ്കേതിക വിദ്യാ വിദഗ്ധനുമായിരുന്ന കെ ടി കൃഷ്ണവാരിയരുടെ സ്മരണക്കായി ഏർപ്പെടുത്തപ്പെട്ടതാണ് പുരസ്‌കാരം .

ദേശം കൊങ്ങിണിപ്പറമ്പിൽ നാരായണ പിള്ളയുടെയും പൂവത്തുംപടവിൽ കുഞ്ഞിക്കുട്ടി പിള്ളയുടെയും മകനായി 1936 ഒക്ടോബർ 31ന് ആലുവയ്‌ക്കു സമീപം ദേശത്തു ജനിച്ച എൻ. കുട്ടിക്കൃഷ്ണപിള്ള എന്ന കവി എൻ.കെ. ദേശത്തിന് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.


പന്ത്രണ്ടാമത്തെ വയസ്സിൽ കാവ്യരചന തുടങ്ങിയ എൻ.കെ. ദേശം 1973ൽ ആദ്യ സമാഹാരമായ അന്തിമലരി പ്രസിദ്ധീകരിച്ചു. കന്യാഹൃദയം, അപ്പൂപ്പൻതാടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, അൻപത്തൊന്നരക്ഷരാളി, എലിമീശ, കാവ്യകേളി, മുദ്ര, മഴത്തുള്ളികൾ, ടാഗോറിന്റെ ഗീതാഞ്ജലിയുടെ വിവർത്തനം എന്നിവയാണു പ്രധാന കൃതികൾ.

ഭാഷാശുദ്ധി, ഭാവശുദ്ധി, വൃത്തം, വ്യാകരണം എന്നിവയിയിൽ അതീവ നിഷ്‌കർഷ പുലർത്തുന്ന കാവ്യരചാനാ ശൈലിയുടെ ഉടമയായ ദേശം ഇക്കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയ്‌ക്കും തയാറായിരുന്നില്ല.എൻ.വി. കൃഷ്ണ‌വാരിയർ മരിച്ചപ്പോൾ എഴുതിയ ‘സൂര്യന്റെ മരണം’ എന്നത് മാത്രമാണ് 70 വർഷം പിന്നിട്ട സാഹിത്യ ജീവിതത്തിൽ ആകെ എഴുതിയ ഗദ്യ കവിത. കവിതക്കപ്പുറം ദേശത്തിനു ലക്ഷണമൊത്ത ശ്ലോകമെഴുത്തും വഴങ്ങും. തൃശൂരിൽ നിന്നിറങ്ങുന്ന പ്രമുഖ സാഹിത്യ മാസികയായ കവന കൗതുകത്തിൽ അരനൂറ്റാണ്ടിലേറെ മുടങ്ങാതെ ശ്ലോകം എഴുതിയിരുന്നു. ഇത് കൂടാതെ കേരളത്തിലെ നിരവധി അക്ഷരശ്ലോക കളരികളുടെ രക്ഷാധികാരി കൂടിയാണു ദേശം.

ഉല്ലേഖത്തിന് 1982ൽ ആദ്യ ഇടശേരി അവാർഡ് ലഭിച്ചു. മുദ്രയ്‌ക്കു 2007ൽ ഓടക്കുഴൽ അവാർഡും 2009ൽ കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു.എൻ.കെ. ദേശം 2013ൽ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്‌ക്കുള്ള ആശാൻ പുരസ്കാരത്തിന് അർഹനായി.ഇദ്ദേഹത്തിന്റെ ഗീതാഞ്ജലിക്കു 2017ൽ പരിഭാഷയ്‌ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.30 വയസ്സു വരെ പ്രണയ കവിതകൽ എഴുതിയ എൻ കെ ദേശം പിന്നീടു സാമൂഹിക, രാഷ്‌ട്രീയ ആക്ഷേപ ഹാസ്യത്തിലേക്കു തന്റെ രചനാരീതി മാറ്റുകയായിരുന്നു.

കവി നാളിതുവരെ രചിച്ച തെരഞ്ഞെടുത്ത കവിതകൾ ചേർത്ത് വള്ളത്തോൾ വിദ്യാപീഠം പ്രസിദ്ധീകരിച്ച് നാഷനൽ ബുക് സ്‌റ്റാൾ വിതരണം ചെയ്യുന്ന “ദേശികം” എന്ന സമ്പൂർണ്ണ കവിതാ സമാഹാരം വ്യാപകമായ അനുവാചക പ്രശംസ ഏറ്റുവാങ്ങിയ കൃതിയാണ്.

Tags: NK Desam
Share
Tweet
SendShare

More News from this section

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Latest News

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies