പട്ന: ബിഹാറിലെ വിവിധ പ്രദേശങ്ങളിൽ എൻഐഎ റെയ്ഡ്. കമ്യൂണിസ്റ്റ് ഭീകരർ പ്രദേശത്ത് സജീവമാണെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഔറംഗബാദ്, റോഹ്താഷ്, കൈമൂർ, ഗയ, സരൺ മേഖലകളിലെ 31 സ്ഥലങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്.
പ്രദേശത്ത് കമ്യൂണിസ്റ്റ് ഭീകര സാന്നിദ്ധ്യം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് എൻഐഎഎ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പരിശോധനയിൽ നിരവധി രേഖകൾ കണ്ടെടുത്തതായും ഉദ്യോഗസ്ഥർ അറിയിച്ചു.