ഗുരു തേജ് ബാഹദൂർ സിം​ഗ് - ഔറം​ഗസേബിന്റെ മതവെറിക്ക് മുന്നിൽ കീഴടങ്ങാത്ത രക്തം കൊണ്ടെഴുതിയ വീരചരിത്രം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുരു തേജ് ബാഹദൂർ സിം​ഗ് – ഔറം​ഗസേബിന്റെ മതവെറിക്ക് മുന്നിൽ കീഴടങ്ങാത്ത രക്തം കൊണ്ടെഴുതിയ വീരചരിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2023, 07:32 pm IST
FacebookTwitterWhatsAppTelegram

പാർലമെന്റ് കെട്ടിടത്തിനടുത്തായി ഒരു ആരാധനാലയമുണ്ട്, ഒരു സിക്ക് ​ഗുരു​​ദ്വാര. പ്രത്യക്ഷത്തിൽ അസാധരണത്വം ഒന്നുമില്ല. പക്ഷേ അതിന്റെ ചരിത്രമൊന്ന് തിരഞ്ഞുപോയാൽ കണ്ണ് നനയ്‌ക്കാതെ മടങ്ങി വരാൻ കഴിയില്ല. ആ മണ്ണിലൂടെ രണ്ടര നൂറ്റാണ്ട് പുറകിലേക്ക് പോയാൽ സിരകളിലൂടെ ഒരു വൈദ്യുത പ്രവാഹം തന്നെ ഉണ്ടാകും. ആ പുണ്യ സങ്കേതത്തിന്റെ പേരാണ് റക്കാഗഞ്ച് സാഹിബ്. കണ്ണ് നനയ്‌ക്കുന്ന പഴയ ചരിത്രമുണ്ടതിന്

കഴിഞ്ഞ ആയിരം വർഷത്തെ ചരിത്രത്തിൽ മതവെറിയുടെ, വംശഹത്യയുടെ ഏറ്റവും അധികം കഥകൾ പറയാനുണ്ടാകുക ഔറംഗസേബിന്റ വാളിനാണ്. ക്രൂരന്മാരായ മറ്റെല്ലാ ഇസ്ലാമിക ഭരണാധികരികളെക്കാളും ഭീതിജനകമായിരുന്നു അയാളുടെ ഭരണകാലം . ഇന്ത്യയെ ഇസ്ലാമികവത്കരിക്കാൻ കച്ചകെട്ടി ഇറങ്ങിയതായിരുന്നു അയാൾ. പറഞ്ഞും പ്രലോഭിപ്പിച്ചും പണം വാഗ്ദാനം ചെയ്തിട്ടും വഴങ്ങാത്ത ലക്ഷോപലക്ഷം ഹിന്ദുക്കളുടെ തല അറുത്ത് രക്തനദി തീർക്കുകയായിരുന്നു അയാൾ. കബന്ധങ്ങൾകൊണ്ട് കുന്നുകൾ സൃഷ്ടിക്കുകയായിരുന്നു ഔറംഗസേബ്. ഇതിനു പുറമേ അവിശ്വാസികളുടെ ആരാധനാലയങ്ങളും പള്ളികളും തകർത്ത് പള്ളികൾ പണിയാൻ അയാളുടെ ഗവർണർമാർക്ക് നിർദ്ദേശം നൽകിയിരുന്നു. മധുരയിലെയിലും ബനാറസിലും ഹിന്ദു ക്ഷേത്രങ്ങളാണ് തകർക്കപ്പെട്ടതെങ്കിൽ ബുറിയയിലും ഖിസ്‌റാബാദിലും ഗുരുദ്വാരകൾ തകർത്താണ് ആ വിഗ്രഹ ഭഞ്ഛകൻ പള്ളികൾ പണിഞ്ഞത്. ജസിയ പുനസ്ഥാപിച്ചും ഇസ്ലാമിതര വിശ്വാസ ധാരയിൽ ഉള്ളവർക്ക് മുസ്ലീങ്ങളെക്കാൾ ഇരട്ടി കസ്റ്റംസ് തീരുവ ചുമത്തിയും ഇഷ്ടാനുസരണം അയാൾ ഹൈന്ദവരെ ദ്രോഹിച്ചു.

ഹിന്ദുക്കൾ നിരന്തര പീഡനങ്ങൾക്ക് ഇരയാക്കപ്പെട്ടുകൊണ്ടേയിരുന്നു. ആ കാലത്ത് കാശ്മീരിൽ ഔറംഗസേബിന്റെ ഗവർണറായി ജോലിചെയ്തിരുന്നത് ഷേർ അഫ്ഘാൻ ഖാൻ ആയിരുന്നു. ഔറംഗസേബിന്റെ നിർദ്ദേശ പ്രകാരം കാശ്മീരി പണ്ഡിറ്റുകൾ നിരന്തരം
ആക്രമിക്കപ്പെട്ടു. കാശ്മീരിലെ സാധാരണ മുസ്‌ളീങ്ങൾ ആക്രമണത്തിൽ ഷേർ അഫ്ഘാൻ ഖാന്റെ ഒപ്പം നിന്നു. ഇതിൽ നിന്നു ഒരു രക്ഷാമാർ​ഗം തിരഞ്ഞപ്പോൾ ​ഗുരു തേജ് ബാഹദൂറിന് മാത്രമേ അവരെ ബാധിച്ചിരിക്കുന്ന ദുരിതത്തിൽ നിന്ന് അവരെ രക്ഷിക്കാൻ കഴിയൂ എന്ന് അറിയാൻ കഴിഞ്ഞു. അങ്ങനെ അവർ അഭയം തേടി ​ഗു​രുവിന്റെ അടുത്തെത്തി.

പണ്ഡിറ്റുകളുടെ വിഷമം സഹിക്കാൻ വയ്യാതെ ഗുരുവിന്റെ 8 വയസുമാത്രം പ്രായമുള്ള മകനായ ​ഗോബിന്ദ് സിം​ഗ് എങ്ങനെ ആണ് നമുക്ക് ഇവരെ രക്ഷിക്കാനാകുക എന്ന ചോദ്യം ഗുരുവിന് മുമ്പിൽ വച്ചു. അവർ ഒരു പുണ്യാത്മാവിന്റ ത്യാഗമാണ് ആവശ്യമെന്ന് എന്ന് അദ്ദേഹം പറയുകയും ചെയ്തപ്പോൾ , അവരെ രക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുത്തു ഡൽഹിയിലേക്ക് പോകാമെന്ന് ഗുരു പറഞ്ഞു. തങ്ങൾക്ക് പകരം ​ഗുരു തേജ് ബാഹദൂർ രാജധാനിയിൽ എത്തും എന്നും പണ്ഡിറ്റുകളോട് അറിയിച്ചു. ഇത് അവർ മുഗൾ ഭരണകൂടത്തെ അറിയിച്ചു. ഔറം​ഗസേബ് വളരെ സന്തോഷത്തോടെ തന്നെ അനുവാദം നൽകുകയായിരുന്നു കാരണം ​ഗുരുവിനെ മതം മാറ്റിയാൽ അദ്ദേഹത്തിന്റെ അനുയായികളും സ്വാഭാവികമായി മതം മാറും എന്ന് അയാൾ വിശ്വസിച്ചു. അതിനാലാണ് അനുവാദം നൽകിയത്.

മഴക്കാലത്തിനു ശേഷം ഡൽഹിയിലെത്താം എന്ന് ​ഗുരു ഭരണകൂടത്തെ അറിയിച്ചു. അതിനനുസരിച്ച് മഴക്കാലത്തിന് ശേഷം ഗുരു യാത്ര തിരിച്ചു എന്നാൽ നേരിട്ട് ഡൽഹിലേക്ക് പോകുകയായിരുന്നില്ല. ​ഗുരു തന്റെ ആനന്ദപൂർ ​ഗുരുദ്വാരയിൽ നിന്നും കിർതാപൂർ,രുപാർ തുടങ്ങി നിരവധി ​ഗ്രമങ്ങൾ സന്ദർശിച്ച ശേഷം പട്യാലയിലെ സൈഫാബാദിലെത്തി സൈഫ് അൽ ഉദിൻ എന്ന സുഹൃത്തിനെ കണ്ടു. ​ഗുരുവിന്റെ വാക്കുകളിൽ ആകൃഷ്ടനായി അദ്ദേഹം മതംമാറി സിക്കുകാരനായി. അതിന് ശേഷം സാമാനാ സന്ദർശിക്കുകയും അവിടെ വച്ച് അദ്ദേഹം മറ്റൊരു അനുയായിയായ മൊഹമ്മദ് ബക്ഷിനെ കണ്ടശേഷം കൈതൽ ലക്കൻ,മജ്റ തുടങ്ങിയ ​ഗ്രാമങ്ങൾ അദ്ദേഹം സന്ദർശിച്ചശേഷം ആ​ഗ്രയിൽ എത്തിച്ചേർന്നു. അപ്പോഴേക്കും ​ഗുരു രാജ സന്നിധിയിൽ എത്താത്തതിനെ തുടർന്ന് ഔറം​ഗസേ​ബ് ഒരു ദൂതനെ അയച്ചു അദ്ദേഹത്തെ തിരഞ്ഞു ​ദൂതൻ ഗുരുദ്വാരയിൽ എത്തിയതെങ്കിലും ​ഗുരു അവിടെ നിന്നു പുറപ്പെട്ടു എന്ന് മനസിലാക്കിയ ദൂതൻ അദ്ദേഹം രക്ഷപ്പെട്ടു എന്ന് ഡൽഹിയിലേക്ക് മറുപടി നൽകി. തുടർന്ന് അദ്ദേഹത്തെ ധാമ്ദന്നിൽ വച്ച് അറസ്റ്റ് ചെയ്തു എന്നാണ് ഒരു വിഭാ​ഗം പറയുന്നത്. എന്നാൽ അദ്ദേഹം മാലിക്പൂറിൽ അറസ്റ്റ് ചെയ്യപ്പെട്ടു എന്നാണ് ഒരു വിഭാ​ഗം ചരിത്രകാരന്മാർ പറയുന്നത്.

എന്നാൽ സിക്ക് മതരേഖകൾ പ്രകാരം മുകൾ ഭരണകൂടം അറസ്റ്റിന് ഉത്തരവ് നൽക്കുകയും പിടിച്ചുകൊടുക്കുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിക്കുകയും ചെയ്തു. ഈ സമയം അദ്ദേഹം ആ​ഗ്രയിൽ ഒരു ദരിദ്ര കർഷകന്റെ വീട്ടിൽ ആയിരുന്നു. ആ കർഷകൻ പറഞ്ഞു അങ്ങ് എന്നിലൂടെ രാജസന്നിധിയിൽ എത്തിയാൽ എന്റെ കുടുംബത്തിന്റെ ദാരിദ്ര്യം അകലും . ​ഗുരു അദ്ദേഹത്തിന്റെ അഭ്യർത്ഥന മാനിച്ചു അദ്ദേഹത്തോടെപ്പം ആ​ഗ്രയിൽ എത്തി അറസ്റ്റ് വരിക്കുകയും ചെയ്തു.

ഔറം​ഗസേബ് ​ഗുരുവിനോട് പറ‍ഞ്ഞു. ” ലോകം മുഴുവൻ ഇസ്ലാം ആക്കുക എന്നതാണ് തന്റെ ലക്ഷ്യം അങ്ങ് സമ്മതിച്ചാൽ അങ്ങയ്‌ക്ക് കരം ഒഴിവാക്കി ധാരാളം ഭൂമിയും ധനവും മു​ഗൾ ഭരണകൂടം നൽകും. അതോടൊപ്പം അങ്ങേയ്‌ക്ക് ധാരാളം അനുയായികളെ ഇസ്ലാംമിൽ നിന്നും ലഭിക്കും”. എന്നാൽ ​ഗുരു ഔറം​ഗസേബിന്റെ ഈ വാക്കുകൾക്ക് വഴങ്ങാൻ തയ്യാറായില്ല. ഇതിനെ തുടർന്ന് അദ്ദേഹത്തെ ജയിലടക്കുകയും ക്രൂരമായ പീഡനങ്ങൾ നൽകിയ ശേഷം 1675 നവംബർ 24 ന് ശിരച്ഛേദം ചെയ്യുകയുമായിരുന്നു. അദ്ദേഹത്തിന്റ മൃതശരീരംപോലും ആരും തൊടരുത് എന്ന് ഭരണകൂടം ഉത്തരവ് നൽകി.

ഗുരുവിന്റ അനുയായിയായ ഭായ് ജൈത, മു​ഗൾ ഭരണ​കൂടത്തെ കബളിപ്പിച്ച് അദ്ദേഹത്തിന്റെ ശരീരം അനന്ദ്പൂരിലെതത്തിക്കുകയും അവിടെ വച്ച് അദ്ദേഹത്തിന്റെ ശരീരം ഭായ് ലക്കി ഷാ ബൻഞ്ചാര എറ്റുവാങ്ങി രക്കാ​ഗഞ്ചിൽ കൊണ്ടു വന്ന ശേഷം ഒരു വീട് ഉണ്ടാക്കി അതിൽ വെച്ച്​ദഹിപ്പിക്കുകയുമായിരുന്നു. ​ഗുരുവിന്റെ ആത്മാവുറങ്ങുന്ന ഈ മണ്ണിൽ ​ഗുരുദ്വാരയുണ്ടെങ്കിലും ത്യാ​ഗനിർഭരമായ ചരിത്രം വിസ്മൃതിയിലാണ്ടിരിക്കുന്നു.

അദ്ദേഹത്തിന്റെ പേര് കേൾക്കുമ്പോൾ ഈ നാട്ടിലെ അഭിമാന ബോധമുള്ള ഏതു ഭാരതീയന്റെയും കണ്ണു നിറയും. അദ്ദേഹത്തിന്റെ പേര് സ്മരിക്കുമ്പോൾ തന്നെ ശരീരം രോമാഞ്ചമണിയും .ആയിരം വർഷം നീണ്ട പോരാട്ട വീഥിക്കിപ്പുറം പുരാതന ഭാരതം തല ഉയർത്തി നിൽക്കുമ്പോൾ അതിലെ ഏറ്റവും തിളക്കമാർന്ന അദ്ധ്യയങ്ങളിൽ ഒന്നാണ് ​ഗുരു തേജ് ബഹദൂർ സിം​ഗിന്റേത്.

Tags: Special
ShareTweetSendShare

More News from this section

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

Latest News

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies