ലോകകപ്പ് തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിനെ സന്ദർശിച്ച പ്രധാനമന്ത്രിയുടെ പ്രവൃത്തിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ ബാറ്റർ വീരേന്ദർ സെവാഗ്. ഒരു മത്സരത്തിൽ തോറ്റതിന് ശേഷം ഒരു ടീമിലെ കളിക്കാരെ കാണുകയും അവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രധാനമന്ത്രിയെ താൻ ഇതിന് മുൻപ് കണ്ടിട്ടില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വീരു.
തങ്ങളുടെ പ്രാർത്ഥനകളെ പ്രോത്സാഹിപ്പിക്കാനും അവരെ പിന്തുണയ്ക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി മഹത്തായ സന്ദേശമാണ് ഇത്. വരുന്ന ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ അദ്ദേഹത്തിന്റെ ഈ പെരുമാറ്റം നമ്മുടെ കളിക്കാരെ സഹായിക്കും. ക്രിക്കറ്റോ ഹോക്കിയോ ഫുട്ബോളോ എന്ത് കളി തന്നെയാകട്ടെ, ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി കളിക്കാരെ കാണുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്താൽ, അത് കളിക്കാർക്ക് മികച്ച പ്രകടനം നടത്താനുള്ള ആത്മവിശ്വാസം നൽകുമെന്ന് സെവാഗ് പറഞ്ഞു.