കൊച്ചി : സുരേഷ് ഗോപിയുടെ വളർച്ച കണ്ട് അസൂയപ്പെട്ടിട്ട് കാര്യമില്ലെന്ന് നടൻ ബാബു നമ്പൂതിരി . സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സുരേഷ് ഗോപിയെ പ്രശംസിച്ചത് .
സുരേഷ് ഗോപി ഒരിക്കലും മോശമായ രീതിയിൽ ആരോടും പെരുമാറില്ല . അതിൽ യാതൊരു സംശയവുമില്ലെന്നും ബാബു നമ്പൂതിരി പറയുന്നു.
‘സുരേഷ് ഗോപി എക്സ്ട്രീമിലി ഡീസന്റാണ്. ബഹുമുഖ പ്രതിഭയുമാണ്. പാവങ്ങളോട് കരുണയുള്ള വ്യക്തിയാണ്. എത്ര കിട്ടിയാലും മതിയാവാത്തതും ഒന്നും മറ്റുള്ളവർക്ക് ചെയ്ത് കൊടുക്കാത്തതുമായ ഒട്ടനവധി പേർ സിനിമയിലുണ്ട്. ആ കൂട്ടത്തിൽ സുരേഷ് ഗോപി പെടില്ല. നല്ല ക്യാരക്ടറാണ്. ‘
സുരേഷ് ഗോപിയുടെ വളർച്ച കണ്ട് മറ്റുള്ളവർ അസൂയപ്പെട്ടിട്ട് കാര്യമില്ല. ഇപ്പോൾ സുരേഷ് ഗോപിയെ കുറിച്ചുള്ള വിവാദം അനാവശ്യം. തൃശൂർ അദ്ദേഹം ഇലക്ഷന് നിൽക്കാൻ പോവുകയാണല്ലോ. ആ സാഹചര്യത്തിൽ വോട്ട് കുറയ്ക്കാൻ ആരെങ്കിലും ചെയ്താണോയെന്ന് തോന്നിപ്പോയി.’ – ബാബു നമ്പൂതിരി പറഞ്ഞു.