സ്വവർഗ്ഗപങ്കാളി വേർപിരിയാൻ തുനിഞ്ഞപ്പോൾ കൊലപ്പെടുത്തി പച്ചമരുന്ന് ചെടിക്ക് വളമാക്കി; നിതാരി മോഡൽ കൂട്ടക്കൊലയെന്ന് സംശയം; സിദ്ധ വൈദ്യൻ അറസ്റ്റിൽ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വവർഗ്ഗപങ്കാളി വേർപിരിയാൻ തുനിഞ്ഞപ്പോൾ കൊലപ്പെടുത്തി പച്ചമരുന്ന് ചെടിക്ക് വളമാക്കി; നിതാരി മോഡൽ കൂട്ടക്കൊലയെന്ന് സംശയം; സിദ്ധ വൈദ്യൻ അറസ്റ്റിൽ

വ്യാജസിദ്ധ ഡോക്‌ടർ 2 മാസങ്ങളിൽ മറ്റൊരു കൊലപാതകം കൂടി നടത്തിയതായി വെളിപ്പെടുത്തൽ; അവയവമാഫിയ ബന്ധവും സംശയിക്കുന്നു.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2023, 06:01 pm IST
FacebookTwitterWhatsAppTelegram

തഞ്ചാവൂർ: വീട്ടുമുറ്റത്ത് നിന്ന് യുവാവിന്റെ മൃതദേഹം കണ്ടടുത്ത സംഭവത്തിൽ സിദ്ധവൈദ്യനെ ചോളപുരം പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. തഞ്ചാവൂർ ജില്ലയിലെ കുംഭകോണത്തിനടുത്തുള്ള ചോളപുരം ചന്ദൽമേടിൽ താമസിച്ചിരുന്ന അശോക് രാജൻ എന്ന 27 കാരനായ യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങളാണ് സിദ്ധ വൈദ്യന്റെ വീട്ടിൽ നിന്നും കണ്ടത്തിയത്. ചെന്നൈയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അശോക് രാജൻ. ദീപാവലിക്ക് നാട്ടിലെത്തുമെന്നു പറഞ്ഞ ഇയാൾ എത്തിയില്ല. ഈ സാഹചര്യത്തിൽ ഇയാളെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ പോലീസിൽ പരാതി നൽകി.

പോലീസ് നടത്തിയ അന്വേഷണത്തിൽ സിദ്ധ വൈദ്യൻ കേശവ മൂർത്തിയുമായി അശോക് രാജൻ ബന്ധപ്പെട്ടിരുന്നതായി വിവരം ലഭിച്ചു. പോലീസ് ചോദ്യം ചെയ്യലിൽ രാജനുമായി സ്വവർഗ്ഗ ബന്ധമുണ്ടായിരുന്നതായി കേശവമൂർത്തിസമ്മതിച്ചു. അശോക് രാജനെ കൊലപ്പെടുത്തി വീട്ടിൽ കുഴിച്ചിട്ടതാണെന്ന് ഇയാൾ പറഞ്ഞു. അന്വേഷണത്തിനൊടുവിൽ ചോളപുരത്തെ കേശവമൂർത്തിയുടെ വീട്ടുമുറ്റത്ത് നിന്ന് കൊല്ലപ്പെട്ടയാളുടെ ശരീരഭാഗങ്ങൾ പോലീസ് പുറത്തെടുത്തു.

സ്വയം പ്രഖ്യാപിത സിദ്ധ വൈദ്യനായ കേശവമൂർത്തി പ്രദേശത്തെ 50-ലധികം പുരുഷന്മാരെ പരിച്ഛേദന ചെയ്തതായി പറയപ്പെടുന്നു. ഇയാൾ അശോക് രാജനും പരിച്ഛേദന ചെയ്തിരുന്നു. ഒരു സ്ത്രീയെ വിവാഹം കഴിക്കാനുള്ള തന്റെ പദ്ധതി രാജൻ വെളിപ്പെടുത്തിയതോടെ പ്രകോപിതനായ കേശവമൂർത്തി അയാളെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ദീപാവലിക്ക് ടൗണിൽ എത്തിയ രാജൻ കേശവമൂർത്തിയുടെ അടുത്ത് എത്തിയപ്പോൾ ഒരു പച്ചമരുന്ന് മിശ്രിതം നൽകി മയക്കി അയാളെ ബലാൽക്കാരം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തതായി സിദ്ധ വൈദ്യൻ സമ്മതിച്ചു. തുടർന്ന് മൃതദേഹം വെട്ടി നുറുക്കി വീട്ടുമുറ്റത്ത് പച്ചമരുന്ന് ചെടികളുടെ തടങ്ങളിൽ കുഴിച്ചിട്ടു.രാജന്റെ മൃതദേഹം പുറത്തെടുത്ത പോലീസ് കേശവമൂർത്തിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

 

അശോക് രാജിനെ മയക്കുമരുന്ന് നൽകി കൊലപ്പെടുത്തിയെന്നും ശരീരഭാഗങ്ങൾ വെവ്വേറെ മുറിച്ച് ഔഷധസസ്യങ്ങൾ വളരുന്ന സ്ഥലങ്ങളിൽ കുഴിച്ചിട്ടെന്നും കേശവ മൂർത്തി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.അശോക് തന്നോട് മോശമായി പെരുമാറിയതും വർഗരതിയും വെളിപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയതും കാരണമാണ് കേശവ മൂർത്തി അശോക് രാജനെ കൊലപ്പെടുത്തിയത് എന്നാണ് മൊഴി.

ചോദ്യം ചെയ്യലിൽ 2021ൽ ടി മുഹമ്മദ് അനസ് എന്ന മറ്റൊരു യുവാവിനെ സമാനമായ രീതിയിൽ കൊലപ്പെടുത്തി കുഴിച്ചുമൂടിയതായും പ്രതി സമ്മതിച്ചു. ഇയാളും കേശവ മൂർത്തിയുമായി സ്വവർഗ്ഗബന്ധമുണ്ടായിരുന്ന ആളാണ്. വേർപിരിയണം എന്ന ആവശ്യം ഉന്നയിച്ചപ്പോഴാണ് കൊലപ്പെടുത്തിയത്.

എന്നാൽ സിദ്ധ പ്രാക്ടീഷണറായ കേശവമൂർത്തിയുടെ സംശയാസ്പദമായ ഇടപെടലുകളിൽ അയൽവാസികൾ സംശയം പ്രകടിപ്പിച്ച നാട്ടുകാർ ഈ കേസിൽ അവയവക്കച്ചവടം നടന്നതായി ആരോപിക്കുന്നു. ഇതേത്തുടർന്ന് ഇയാൾ നിരവധി പേരെ കൊലപ്പെടുത്തിയിട്ടുണ്ടാകുമെന്ന് സംശയിച്ച് നാട്ടുകാർ തഞ്ചാവൂർ എസ്പിക്കും ജില്ലാ കളക്ടർക്കും പരാതി നൽകി. തഞ്ചാവൂരിലെ ചോളപുരത്തെ വീട്ടിൽ നിന്ന് വെള്ളിയാഴ്ച വൈകീട്ട് പോലീസ് കണ്ടെടുത്ത അസ്ഥികൾ പലരുടേതാണെന്നാണ് നാട്ടുകാരുടെ സംശയം. ഇയാൾ അവയവക്കച്ചവടക്കാരനാണെന്നും ഇതാണ് ഒന്നിലധികം കൊലപാതകങ്ങൾക്ക് കാരണമെന്നും അയൽവാസികൾ ആരോപിച്ചു.

പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച തഞ്ചാവൂർ പൊലീസ് മണ്ണുമാന്തി യന്ത്രങ്ങളുമായി കേശവമൂർത്തിയുടെ വീട്ടിലെത്തി രാവിലെ 11 മുതൽ വൈകിട്ട് നാലു വരെ പരിസരം മുഴുവൻ കുഴിച്ചു. മനുഷ്യന്റെ വിവിധ അസ്ഥികൾ കണ്ടെത്തി. കേശവമൂർത്തി പരസ്പര വിരുദ്ധമായ മൊഴികൾ നൽകിയതിനാൽ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങി.

പത്താം ക്ലാസ് പൂർത്തിയാക്കിയ ശേഷം ചെന്നൈയിൽ ഒരു സിദ്ധ ഡോക്ടറുടെ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന കേശവമൂർത്തി പിന്നീട് സ്വയം സിദ്ധ വൈദ്യനായി പ്രത്യക്ഷപ്പെടുകയായിരുന്നു.

Tags: Thanjavur districtsiddha practitioner
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies