ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ ഒറ്റയാൾ പോരാട്ടം; ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസീസിന് ജയം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ ഒറ്റയാൾ പോരാട്ടം; ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസീസിന് ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2023, 11:10 pm IST
FacebookTwitterWhatsAppTelegram

ഗുവാഹത്തി: ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ്‌ക്ക് ജയം. ഇന്ത്യയുയർത്തിയ 223 റൺസ് വിജയലക്ഷ്യം നിശ്ചിത ഓവറിൽ ഓസീസ് മറികടക്കുകയായിരുന്നു. ഗ്ലെൻ മാക്‌സ്വെല്ലിന്റെ ഒറ്റയാൾ പോരാട്ടമാണ് ഓസീസിന് ജയം സമ്മാനിച്ചത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലിറങ്ങിയ സൂര്യകുമാർ യാദവിനെയും സംഘത്തിനെയും അഞ്ച് വിക്കറ്റിനാണ് ഓസീസ് തോൽപ്പിച്ചത്. 48 പന്തുകൾ മാത്രം നേരിട്ട മാക്സ്വെൽ എട്ട് വീതം സിക്സും ഫോറുമടക്കം 104 റൺസോടെ പുറത്താകാതെ നിന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-1 എന്ന നിലയിലാണ്. ഇന്ത്യയ്‌ക്ക് വേണ്ടി രവി ബിഷ്‌ണോയ് രണ്ട് വിക്കറ്റ് നേടി.

ഓപ്പണറായി ഇറങ്ങിയ ട്രാവിസ് ഹെഡ് വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തതോടെ ഇന്ത്യൻ ബൗളർമാർ സമ്മർദ്ദത്തിലായി. എന്നാൽ ഹെഡ്- ഹാർഡി (16) കൂട്ടുകെട്ടിനെ അർഷ്ദീപ് സിംഗ് പൊളിച്ചതോടെ ഇന്ത്യക്ക് ആശ്വാസമായി. പിന്നീട് ക്രീസിലുണ്ടായ ട്രാവിസ് ഹെഡിനെയും(35) ജോഷ് ഇംഗ്ലസിനെയും (10) പുറത്താക്കി ഇന്ത്യ മത്സരത്തിൽ സജീവമായി. പിന്നാലെ ക്രീസിലൊന്നിച്ച ഗ്ലെൻ മാക്‌സ്വെൽ സ്റ്റോയിനിസും തകർത്തടിച്ചതോടെ ഇന്ത്യയുടെ പരമ്പര മോഹത്തിന് വിള്ളൽ വീണു. സ്റ്റോയിനിസിനെയും(10) പിന്നാലെ വന്ന ടിം ഡേവിനെയും (0) പുറത്താക്കി ഇന്ത്യ ആഞ്ഞടിച്ചപ്പോൾ മാക്‌സ്വെല്ലും മാത്യൂവും(28) ചേർന്ന് ഓസീസിന് വിജയം സമ്മാനിച്ചു. അവസാന ഓവറിലെ മാക്‌സ്വെല്ലിന്റെ പ്രകടനമാണ് ഓസീസിന് ജയം സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്ക് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. 2-ാം ഓവറിൽ തന്നെ ഓപ്പണർ യശസ്വി ജയ്സ്വാളിനെ നഷ്ടമായി. ഋതുരാജ് ഗെക്വാദിനൊപ്പെം ക്രീസിലൊന്നിച്ച ഇഷാൻ കിഷനും (0) കൂടാരം കയറിയതോടെ തുടക്കം പാളി. 2-ാം വിക്കറ്റിൽ ഒന്നിച്ച സൂര്യകുമാർ യാദവും ഋതുരാജ് ഗെയ്ക്വാദുമാണ് വീണ്ടും ഇന്ത്യക്ക് പ്രതീക്ഷ നൽകിയത്. എന്നാൽ 11-ാം ഓവറിൽ സൂര്യ (39) യേയും ആരോൺ ഹാർഡിയുടെ പുറത്താക്കി. ഋതുരാജിനൊപ്പം 57 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമായിരുന്നു സൂര്യയുടെ പുറത്താകൽ. എന്നാൽ പിന്നീട് ഋതുരാജിന്റെ വെടിക്കെട്ട് ബാറ്റിംഗിനാണ് സ്റ്റേഡിയം സാക്ഷിയായത്. തിലക് വർമയെ കൂട്ടുപിടിച്ച് 141 റൺസിന്റെ കൂട്ടുകെട്ടാണ് ഋതുരാജ് പടുത്തുയർത്തിയത്. 24 പന്തുകൾ നേരിട്ട തിലക് 31 റൺസോടെ പുറത്താകാതെ നിന്നു. 23 റൺസാണ് ഓസീസ് ബൗളർമാർ അധികമായി വഴങ്ങിയത്.

 

Tags: INDIA-AUSTRALIAGLEN MAXWELL
ShareTweetSendShare

More News from this section

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies