മലപ്പുറം: ബൈക്കപകടത്തിൽ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. മമ്പാട് സ്വദേശി മുജീബിന്റെ മകൻ ഇഹ്തിഷാം (15) ആണ് മരിച്ചത്. ഗൂഡല്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിലാണ് വിദ്യാർത്ഥി മരിച്ചത്. മമ്പാട് എം.ഇ.എസ് സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഇഹ്തിഷാം. മൃതദേഹം ഊട്ടി ഗവ. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂടെ സഞ്ചരിച്ച സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു.