മുൻ പ്രധാനമന്ത്രി അടല് ബിഹാരി വാജ്‌പേയിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് മേം ഹും അടൽ. ബോളിവുഡിലെ ശ്രദ്ധേയ നടൻ പങ്കജ് ത്രിപാഠിയാണ് ചിത്രത്തിൽ വാജ്‌പേയിയായി എത്തുന്നത്. ജനുവരിയിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുക. നിലവിൽ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് നടൻ പങ്കജ് ത്രിപാഠി.
View this post on Instagram
സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം പോസ്റ്റർ പങ്കുവെച്ചത്. 2024 ജനുവരി 19 ന് ചിത്രം റിലീസ് ചെയ്യും. ഉല്ലേഖ് എൻപി രചിച്ച ‘ദി അൺടോൾഡ് വാജ്‌പേയ്: പൊളിറ്റീഷ്യൻ ആന്റ് പാരഡോക്‌സ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി സംവിധായകരായ വിനോദ് ഭനുശാലിയും സന്ദീപ് സിംഗും ചേർന്നാണ് ”മേം അടൽ ഹൂം” എന്ന ചിത്രം ഒരുക്കുന്നത്. സമീറിന്റെ വരികൾക്ക് സലിം, സുലൈമാൻ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്, സോനു നിഗമാണ് മോഷൻ വീഡിയോയ്‌ക്ക് ശബ്ദം നൽകിയിരിക്കുന്നത്.
ഭാനുശാലി സ്റ്റുഡിയോസ് ലിമിറ്റഡും ലെജൻഡ് സ്റ്റുഡിയോയും ചേർന്നാണ് ‘മേം അടൽ ഹൂം’ അവതരിപ്പിക്കുന്നത്. വിനോദ് ഭാനുശാലി, സന്ദീപ് സിംഗ്, സാം ഖാൻ, കമലേഷ് ഭാനുശാലി എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.















