പ്രശസ്ത ബോളിവുഡ് താരം രൺദീപ് ഹൂഡയും ലിൻ ലൈഷ്റാമും വിവാഹിതരായി. ഇംഫാലിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. വളരെ വ്യത്യസ്തമായ രീതിയിൽ പരമ്പരാഗത മണിപ്പൂരി ആചാരപ്രാകാരമായിരുന്നു വിവാഹം.
ലളിതമായി നടന്ന വിവാഹ ചടങ്ങിൽ ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒരുമിച്ചത്. താൻ വിവാഹിതനാകുന്നു എന്ന വിശേഷം രൺദീപ് തന്നെആരാധകരെ അറിയിച്ചിരുന്നു. വിവാഹശേഷം ചിത്രങ്ങളും താരം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു.ചിത്രങ്ങൾ വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പരമ്പരാഗത മണിപ്പൂരി വിവാഹ വേഷമായിരുന്നു ഇരുവരും വിവാഹത്തിനായി തിരഞ്ഞെടുത്തത്.
വിവാഹത്തിന് മുന്നോടിയായി രൺദീപ് ഹൂഡയും ലിൻ ലൈഷ്റാമും കുടുംബസമേതം മൊയ്റംഗ് ലംഖായിയിലെ ദുരിതാശ്വാസ ക്യാമ്പിലും സേന്ദ്ര ടൂറിസ്റ്റ് റിസോർട്ടിലും സന്ദർശനം നടത്തിയിരുന്നു.