നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് പുത്തൻ പ്ലാനുമായി എൽഐസി. വ്യക്തിഗത സമ്പാദ്യത്തിന് പുറമേ ആജീവനാന്ത ഇൻഷുറൻസും ലഭ്യമാക്കുന്ന ‘ജീവൻ ഉത്സവ്’ പോളിസിയാണ് അവതരിപ്പിച്ചത്.
കുറഞ്ഞത് അഞ്ച് വർഷത്തോളം പ്രീമിയം അടച്ചാൽ ആനുകൂല്യം സ്വന്തമാക്കാം. അഞ്ച് വർഷം മുതൽ 16 വർഷം വരെ പരിമിതപ്പെടുത്തിയ പ്രീമിയം കാലയളവാണ് ഈ പ്ലാനിന്റെ ഒരു പ്രത്യേകത. പോളിസി കാലാവധിക്ക് ശേഷം അഷ്വേർഡ് തുകയുടെ പത്ത് ശതമാനം പ്രതിവർഷം മണിബാക്കായി ആജീവനാന്തം ലഭിക്കുന്നു. മണിബാക്കായി ആവശ്യമില്ലാത്തവർക്ക് ഈ പണം എൽഐസിയിൽ തന്നെ നിക്ഷേപിക്കാം. വർഷം അഞ്ചര ശതമാനം നിരക്കിൽ കോമ്പൗണ്ടിംഗിനും സൗകര്യവുമുണ്ട്. ഇത്തരത്തിൽ റെഗുലർ ഇൻകം/ ഫ്ളക്സി ഇൻകം ബെനിഫിറ്റുകളും ഈ പോളിസിയുടെ പ്രത്യേകതയാണ്.
സം അഷ്വേർഡും പ്രീമിയം കാലാവധിയിലുള്ള ഗ്യാരന്റി അഡിഷനും പോളിസി ഉടമയുടെ മരണാനന്തരം അവകാശിക്ക് ലഭിക്കും.അഞ്ചുലക്ഷം രൂപയാണ് ഏറ്റവും കുറഞ്ഞ ഇൻഷുറൻസ് തുക. കൂടുതൽ വിവരങ്ങൾക്ക് licindia.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.