സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ആസിഫ് അലി ആശുപത്രി വിട്ടു. പുതിയ ചിത്രത്തിന്റെ സ്റ്റണ്ട് രംഗങ്ങൾക്കായുള്ള പരിശീലനത്തിനിടയിലാണ് ആസിഫിന്റെ ഇടത് കാൽമുട്ടിന് പരിക്കേറ്റത്. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു താരം. കഴിഞ്ഞ ദിവസമായിരുന്നു കാലിന്റെ ശസ്ത്രക്രിയ നടന്നത്.
കള എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായ രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടിക്കി ടാക്ക. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയായിരുന്നു ആസിഫിന് അപകടം സംഭവിച്ചത്.