മുംബൈ: സീൽ ആശ്രമത്തെ സഹായിക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഗവർണർ രമേഷ് ഭയ്സ്. ഹാർമണി ഫൗണ്ടേഷൻ മദർ തെരേസ മെമ്മോറിയൽ അവാർഡ്-2023 ൽ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സീൽ തെരുവിൽ നിന്നും കിട്ടുന്നവരെ സംരക്ഷിക്കുക മാത്രമല്ല, കുടുംബത്തെ കണ്ടുപിടിച്ച് അവരെ ഏൽപ്പിക്കുകയും ചെയ്യുന്നു . വലിയ ഒരു പുണ്യ പ്രവർത്തിയാണ് ഇത്. നമ്മൾ നന്മ ചെയ്യുന്നവരെ കുറിച്ച് കേട്ടിട്ടുണ്ട്, പക്ഷേ അവർ ഇതാ നമ്മുടെ ഇടയിൽ തന്നെയുണ്ട്.
സീൽ ആശ്രമത്തിനെ സഹായിക്കാൻ എല്ലാവരും മുന്നോട്ട് വരണം. ഒരുപാട് അഭിനന്ദനം അവർ അർഹിക്കുന്നു.’ഗവർണർ കൂട്ടിച്ചേർത്തു.
2008 മുംബൈ ഭീകരാക്രമണത്തിൽ മരിച്ച ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്. സീലിനുള്ള പുരസ്കാരം സ്ഥാപകൻ കെ.എം. ഫിലിപ്പ് ഏറ്റുവാങ്ങി. കേന്ദ്രമന്ത്രി രാംദാസ് അത്താവലെയും ചടങ്ങിൽ സന്നിഹിതനായിരുന്നു.