'നിന്നെ ഓർത്ത് അത്ഭുതം തോന്നുന്നു, ടീമിലെത്തിയതിൽ സന്തോഷം'; സായ് സുദർശന് പ്രശംസയുമായി ആർ. അശ്വിൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘നിന്നെ ഓർത്ത് അത്ഭുതം തോന്നുന്നു, ടീമിലെത്തിയതിൽ സന്തോഷം’; സായ് സുദർശന് പ്രശംസയുമായി ആർ. അശ്വിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2023, 07:17 pm IST
FacebookTwitterWhatsAppTelegram

ദക്ഷിണാഫ്രിക്കൻ പര്യടനത്തിന്റെ ഭാഗമായുള്ള മൂന്ന് ഏകദിന മത്സരങ്ങളിലേക്ക് തിരഞ്ഞെടുത്ത സായ് സുദർശനെ പ്രശംസിച്ച് ഇന്ത്യൻ താരം രവിചന്ദ്ര അശ്വിൻ. എക്‌സിലൂടെയാണ് താരം സന്തോഷം പ്രകടിപ്പിച്ചത്. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനം നടത്തിയതോടെയാണ് അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് സായിക്ക് വഴിതെളിഞ്ഞത്. തമിഴ്‌നാട് സ്വദേശിയായ സായ് നിലവിൽ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ താരമാണ്.

സായ്, നിന്നെ ഓർത്ത് അത്ഭുതം തോന്നുന്നു. മികച്ച പ്രകടനം പുറത്തെടുത്ത നീ ഏകദിന ടീമിന്റെ ഭാഗമായതിൽ അതിയായ സന്തോഷം. സെലക്ടർമാരുടേത് മികച്ച തീരുമാനമാണ്. – അശ്വിൻ പറഞ്ഞു.

തന്റെ അരങ്ങേറ്റ സീസണിൽ 5 മത്സരങ്ങളിൽ നിന്ന് 145 റൺസ് നേടിയ സായ് കഴിഞ്ഞ സീസണിൽ ഗുജറാത്തിന് വേണ്ടി 507 റൺസാണ് നേടിയത്. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ ഫൈനലിൽ 94 റൺസാണ് സായ് സ്വന്തമാക്കിയത്. തമിഴ്‌നാടിന്റെ ഓൾ ഫോർമാറ്റ് താരമായ സായ് വിജയ് ഹസാരെ ട്രോഫിയിൽ ഉൾപ്പെടെ മികച്ച പ്രകടനമാണ് കാഴ്ചവയ്‌ക്കുന്നത്. ദുലീപ് ട്രോഫി, ദിയോധർ ട്രോഫി, ഇറാനി കപ്പ് എന്നിവയിലും താരം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

ശ്രീലങ്കയിൽ നടന്ന എമർജിംഗ് നേഷൻസിനായുള്ള ഏഷ്യാ കപ്പിൽ ഇന്ത്യ എ ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് സായിക്ക് മേൽ സെലക്ടർമാരുടെ കണ്ണ് പതിഞ്ഞത്. പാകിസ്താൻ എ ടീമിന് എതിരായ മത്സരത്തിൽ അന്ന് സായ് സെഞ്ച്വറി നേടിയിരുന്നു. വിരാട് കോലി, രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവർക്ക് വിശ്രമം അനുവദിച്ചതോടെയാണ് യുവതാരങ്ങൾ ദക്ഷിണാഫ്രിക്കക്കെതിരായ ടീമിന്റെ ഭാഗമായത്. സായിക്ക് പുറമെ സഞ്ജു സാംസൺ, രജത് പട്ടീദാർ, റിങ്കു സിംഗ് തുടങ്ങിയ ബാറ്റർമാരും ഏകദിന ടീമിലുണ്ട്.

 

Tags: odiR ASHWINindia- southafricaSai sudharshan
ShareTweetSendShare

More News from this section

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies