തൃശൂർ: മത്സ്യബന്ധനത്തിന് പോയ വള്ളത്തിൽ ബോട്ട് ഇടിച്ച് വള്ളം തകർന്നു. വള്ളത്തിലുണ്ടായവരെ മറ്റ് വള്ളക്കാർ രക്ഷപ്പെടുത്തി. കയ്പമംഗലം കമ്പനിക്കടവിലെ വള്ളമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ ആറ് മണിയോടെയായിരുന്നു അപകടം. വള്ളം പൂർണമായും തകരുകയായിരുന്നു.
ചാമക്കാല കടപ്പുറത്ത് നിന്നും 5 കിലോമീറ്റർ പടിഞ്ഞാറായാണ് അപകടം. വലയിടുന്നതിനിടെ വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന ബോട്ട് വള്ളത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കയ്പമംഗലത്തെ കൈതവളപ്പിൽ എന്ന വള്ളമാണ് അപകടത്തിൽപെട്ടത്.