വയനാട്: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പനവല്ലി ചെമ്പകമൂല സ്വദേശി മുഹമ്മദ് ആബിദ് (23) ആണ് പിടിയിലായത്. വിദ്യാർത്ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വെള്ളമുണ്ട പോലീസ് കേസടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. ബത്തേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.