ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുമായി ബന്ധം; രണ്ട് സംസ്ഥാനങ്ങളിൽ ഇഡി റെയ്ഡ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുമായി ബന്ധം; രണ്ട് സംസ്ഥാനങ്ങളിൽ ഇഡി റെയ്ഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2023, 06:19 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ കേസുമായി ബന്ധപ്പെട്ട് രണ്ട് സംസ്ഥാനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ( ഇഡി ) പരിശോധന. ഹരിയാനയിലും രാജസ്ഥാനിലുമായി പത്തോളം ഇടങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. പഞ്ചാബി ഗായകൻ സിദ്ധു മൂസ്‌വാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ ഒരാളായ ബിഷ്ണോയിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ ഇടങ്ങളിലാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി പരിശോധന നടത്തിയത്.

മൂസ്‌വാലയെ കൊലപ്പെടുത്തിയത് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണെന്നും ബിഷ്ണോയി സംഘത്തിന് ഇതിൽ പങ്കുണ്ടെന്നും പഞ്ചാബ് പോലീസ് പറഞ്ഞിരുന്നു. പഞ്ചാബിലെ മാൻസ ജില്ലയിൽ മെയ് 29നാണ് മൂസ്‌വാലയെ അജ്ഞാതർ വെടിവച്ചു കൊന്നത്. അജ്ഞാതരുടെ ആക്രമണത്തിൽ ഇയാൾക്കൊപ്പം ജീപ്പിൽ യാത്ര ചെയ്തിരുന്ന ബന്ധുവിനും സുഹൃത്തിനും പരിക്കേറ്റിരുന്നു. ഇന്ത്യയിലുടനീളം അക്രമ പ്രവർത്തനങ്ങളും കുറ്റകൃത്യങ്ങളും നടത്താൻ ഭീകരവാദ സംഘങ്ങളും ക്രിമിനൽ സംഘങ്ങളും ഗൂഢാലോചന നടത്തിയെന്ന കേസിൽ 2022 നവംബറിലാണ് ബിഷ്‌ണോയിയെ എൻഐഎ അറസ്റ്റ് ചെയ്തത്. ജയിലിനുള്ളിൽ നിന്നാണ് ബിഷ്ണോയി തന്റെ ഗൂഢാലോചനകളിൽ ഭൂരിഭാഗവും നടത്തുന്നതെന്നും എൻഐഎ കണ്ടെത്തിയിരുന്നു.

ബബ്ബർ ഖൽസ ഇന്റർനാഷണൽ ടെറർ ഗാങ്‌സ്റ്റർ നെറ്റ് വർക്ക് കേസിൽ രവി ബിഷ്‌ണോയിക്കെതിരെ 2023 നവംബറിൽ എൻഐഎ മൂന്നാമത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ദർമൻ സിംഗ് എന്ന ദർമൻജോത് കഹ്ലോൺ, പ്രിൻസ് എന്ന പർവീൺ വാധ്വ, സാധു എന്ന യുധ്വീർ സിംഗ്, വികാസ് സിംഗ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 120(ബി), 1967ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ( തടയൽ) നിയമത്തിലെ സെക്ഷൻ 17, 18, 18 (ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
പഞ്ചാബ്, ഹരിയാന , ചണ്ഡീഗഡ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ കൊലപാതകങ്ങൾ നടത്താൻ ഇവർ ഗൂഢാലോചന നടത്തിയെന്നും എൻഐഎ കണ്ടെത്തി.

2014ൽ രാജസ്ഥാനിൽ പോലീസുമായുള്ള ഏറ്റുമുട്ടലിനിടെയാണ് ബിഷ്ണോയി പിടിയിലായത്. തിഹാർ ജയിലിൽ കഴിഞ്ഞിരുന്ന ബിഷ്‌ണോയിയെ മൂസ്വാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജൂൺ 14ന് പഞ്ചാബ് പോലീസ് ബിഷ്‌ണോയിയെ അറസ്റ്റ് ചെയ്യുകയും പഞ്ചാബിലേക്ക് മാറ്റുകയുമായിരുന്നു.

Tags: ed raidLawrence Bishnoi
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies