എന്താണ് 90-30-50 ഡയറ്റ് പ്ലാൻ...?; പ്രത്യേകതകളെന്തെല്ലാം; ഗുണദോഷങ്ങൾ ഇവയൊക്കെ...
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

എന്താണ് 90-30-50 ഡയറ്റ് പ്ലാൻ…?; പ്രത്യേകതകളെന്തെല്ലാം; ഗുണദോഷങ്ങൾ ഇവയൊക്കെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2023, 10:11 pm IST
FacebookTwitterWhatsAppTelegram

ശരീരഭാരം കുറയ്‌ക്കുന്നതിനും ചർമ്മ സംരക്ഷണത്തിനുമായി ഇന്ന് ഡയറ്റ് പ്ലാനുകൾ സ്വീകരിക്കുന്നവരാണ് അധികവും. ഡയറ്റുകൾ പലവിധത്തിലുണ്ട്. കൃത്യമായി ഡോക്ടർമാരെ കണ്ടതിന് ശേഷം അവരുടെ നിർദ്ദേശാനുസരണം മാത്രമാകണം ഡയറ്റ് ആരംഭിക്കാൻ. ഇതിൽ 90-30-50 ഡയറ്റ് പ്ലാൻ എങ്ങനെയെന്ന് നോക്കാം…

90-30-50 ഡയറ്റ് പ്ലാൻ ഭക്ഷണക്രമീകരണം ഉൾപ്പെട്ട രീതിയാണ്. ദിവസേന കഴിക്കുന്ന ഭക്ഷണത്തിൽ ബൃഹത് പോഷക ഗുണമുള്ള ഘടകങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. 90 ശതമാനം കാർബോഹൈഡ്രേറ്റ്, 30 ശതമാനം പ്രോട്ടീൻ, 50 ശതമാനം കൊഴുപ്പ് എന്നിങ്ങനെയാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്നതിനാൽ തന്നെ ഈ ഡയറ്റ് പ്ലാൻ ഇതിനോടകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്. എന്നാൽ മറ്റെല്ലാ ഡയറ്റ് പ്ലാനുകൾക്കും ഉള്ളത് പോലെ തന്നെ ഇതിനും ഗുണങ്ങളും ദോഷവശങ്ങളുമുണ്ട്.

90-30-50 ഡയറ്റ് പ്ലാനിന്റെ പ്രധാന നേട്ടങ്ങളിൽ ഒന്ന് പോഷക ഗുണങ്ങൾ ധാരാളം ലഭിക്കുന്നുവെന്നതാണ്. കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീനുകൾ, കൊഴുപ്പുകൾ എന്നിവ ശരീരത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഘടകങ്ങളാണ്. മികച്ച അളവിൽ ഇത് ശരീരത്തിലെത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. പൊതുവെ ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ ഭക്ഷണക്രമത്തിൽ നിന്നും കൊഴുപ്പടങ്ങിയ എല്ലാം ഒഴിവാക്കുകയാണ് പതിവ്. എന്നാൽ ആരോഗ്യകരമായ ഭക്ഷണത്തിലെ കൊഴുപ്പുകൾ ശരീരത്തിന് ഊർജ്ജവും ഒപ്പം അവയവങ്ങളുടെ സംരക്ഷണത്തിനും ഒരു ദിവസം ഊഷ്മളമായി നിലനിർത്തുന്നതിനും സഹായിക്കുന്നു.

കൊഴുപ്പുകൾ ശരീരത്തിലെ പ്രധാന ഹോർമോണുകളുടെ ഉത്പാദനത്തിന് നിർണായക പങ്കുവഹിക്കുന്നു. മറ്റുള്ള ഡയറ്റുകളിൽ നിന്നും വ്യത്യസ്തമായി ഇത് ആരോഗ്യകരമായ കൊഴുപ്പിന്റെ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്. അവക്കാഡോ, നട്‌സ്, ഒലിവ് ഓയിൽ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. ശരീരഭാരം നിയന്ത്രിക്കുന്നതിൽ ഡയറ്റ് പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇതിൽ ഉൾപ്പെടുത്തുന്ന പോഷക ഗുണങ്ങൾ വിശപ്പ് നിയന്ത്രിക്കുന്നതിനും മറ്റ് ഭക്ഷണങ്ങളോടുള്ള പ്രിയം കുറയ്‌ക്കുന്നതിനും സഹായിക്കുന്നു. എന്നാൽ ഈ ഡയറ്റ് പരിപാലിക്കുന്നതിൽ ഏറെ വെല്ലുവിളികളുണ്ട്. ഓരോ ഭക്ഷണത്തിലും ഉണ്ടാകുന്ന കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ് എന്നിവയുടെ കൃത്യമായ ശതമാനം കണക്കാക്കുക എന്നത് പ്രയാസമാണ്. ഇതിനാൽ തന്നെ ഈ ഡയറ്റ് പ്ലാൻ സജ്ജമാക്കുന്നതിന് ഏറെ സമയമെടുക്കും.

Tags: SUBDiet plan
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies