മുഗളൻമാർ വർഗീയതയുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല; ശ്രമിച്ചിരുന്നെങ്കിൽ ഗംഗാസമതലത്തിൽ മുഴുവൻ അവർക്ക് ഭൂരിപക്ഷം കിട്ടുമായിരുന്നു: എ.എൻ ഷംസീർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഗളൻമാർ വർഗീയതയുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല; ശ്രമിച്ചിരുന്നെങ്കിൽ ഗംഗാസമതലത്തിൽ മുഴുവൻ അവർക്ക് ഭൂരിപക്ഷം കിട്ടുമായിരുന്നു: എ.എൻ ഷംസീർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2023, 11:43 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: മുഗൾ ചരിത്രം പഠിപ്പിക്കുന്നത് ഒഴിവാക്കിയതിൽ വിമർശനവുമായി സ്പീക്കർ എ.എൻ ഷംസീർ. പാഠ പുസ്തകത്തിൽ നിന്നും മു​ഗൾ ഭരണാധികാരികളുടെ ചരിത്രം ഒഴിവാക്കിയത് തെറ്റായെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. പേരാമ്പ്രയിൽ നടക്കുന്ന ജില്ലാ സ്‌കൂൾ കലോത്സവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷംസീർ. സിപിഎമ്മിന്റെ രാഷ്‌ട്രീയ വേദികളിലെ സ്ഥിരം പല്ലവികളായിരുന്നു അദ്ദേഹ​ത്തിന്റെ പ്രസം​ഗത്തിൽ മുഴച്ചുനിന്നത്.

മുഗളൻമാർ വർഗീയതയുണ്ടാക്കാൻ ശ്രമിച്ചെന്ന കാരണം പറഞ്ഞാണ് അത് ഒഴിവാക്കിയത് എന്നാൽ മുഗളൻമാർ മതപരിവർത്തനത്തിന് ശ്രമിച്ചിട്ടില്ലെന്നും, ശ്രമിച്ചിരുന്നെങ്കിൽ ഗംഗാസമതലത്തിൽ മുഴുവൻ മുഗളമതത്തിന് ഭൂരിപക്ഷം കിട്ടുമായിരുന്നുവെന്നുമാണ് ഷംസീറിന്റെ വാദം. എന്നാൽ ചരിത്രം അടയാളപ്പെടുത്തിയിരിക്കുന്നത് അങ്ങനെയല്ല. മു​ഗൾ ഭരണകാലത്ത് മതപരിവർത്തനവും ഹൈന്ദവ ക്ഷേത്രങ്ങൾ വ്യാപകമായി നശിപ്പിച്ചിരുന്നു എന്നാണ്.‌

രാഷ്‌ട്രീയ ചായ് വോടെ സംസാരിക്കാൻ പാടില്ലാത്ത പദവിയാണ് സ്പീക്കറുടേത്. ഈ നില മറന്നാണ് ഷംസീറിന്റെ വാക്കുകൾ. സിപിഎം വക്താവിനെ പോലെയായായിരുന്നു അദ്ദേഹത്തിന്റെ പ്രസം​ഗം. കേന്ദ്ര സർക്കാരിന്റെ പ്രധാന പദ്ധതികളെയെല്ലാം തന്നെ അദ്ദേഹം മോശമായി ചിത്രീകരിച്ചു. കേന്ദ്രസർക്കാർ നടപ്പാക്കിയ സ്വച്ഛഭാരത് പദ്ധതിയെ വിമർശിച്ചുകൊണ്ടാണ് സ്പീക്കർ പ്രസംഗം ആരംഭിച്ചത് തന്നെ.
ഗാന്ധിജിയുടെ കണ്ണട വേണം, ആദർശം വേണ്ട എന്ന നിലപാടാണ് പദ്ധതിയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പേരിൽ കേന്ദ്രം ജനങ്ങളെ കലഹിക്കാൻ പ്രേരിപ്പിക്കുന്നുവെന്നും ഷംസീർ ആരോപണം ഉയർത്തി.

പാഠപുസ്തകങ്ങളിൽ നിന്ന് ഗാന്ധിജിയെയും മൗലാന അബ്ദുൾ കലാം ആസാദിനെയും ഒഴിവാക്കിയെന്ന് വ്യാജ നിർമ്മിതി പോലും അദ്ദേഹം മുന്നോട്ടുവയ്ച്ചു. ഭാരതത്തിൽ ദേശീയതയ്‌ക്ക് പകരം വംശീയതയെ പ്രതിഷ്ഠിക്കുന്നു. ഇസ്രായേലിൽ ജൂതദേശീയത, ഇറാനിൽ ഷിയാ മുസ്ലിം, തുർക്കിയിൽ സുന്നി മുസ്ലിം എന്നെഴുതുന്നതുപോലെ ഇന്ത്യയിൽ ഹിന്ദുദേശീയത എന്നാക്കാനാണ് ശ്രമം. രാജ്യം അപകടകരമായ സാഹചര്യത്തിലേക്ക് പോകുകയാണ്, എന്നല്ലാമായിരുന്നു സ്പീക്കറുടെ കലോത്സവവേദിയിലെ പ്രസംഗം.

അതെ സമയം സ്കൂൾ കലോത്സവ വേദി സ്പീക്കർ രാഷ്‌ട്രീയ – വിദ്വേഷ പ്രസംഗത്തിനുള്ള വേദിയാക്കിമാറ്റിയെന്ന് ആരോപണം ഉയർന്നു. വിദ്യാർത്ഥികളെയും, അധ്യാപകരെയും മുന്നിൽ കിട്ടിയപ്പോൾ തന്റെ പതിവ് രാഷ്‌ട്രീയ പ്രസംഗ ശൈലിയിലേക്ക് ഷംസീർ കടന്നുവെന്നാണ് ആരോപണം.

Tags: AN shamseerMughals
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies