തൃശൂർ: വനിതാ പോളിടെക്‌നിക്കിൽ അതിക്രമിച്ചു കയറി കെഎസ്‌യു നേതാവിന്റെ ഭീഷണി. തൃശൂർ നെടുപുഴ പോളിടെക്‌നിക്കിലാണ് കെഎസ്‌യു നേതാവ് അതിക്രമിച്ചു കയറി ഭീഷണി മുഴക്കിയത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുലാണ് ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്.
പോളിടെക്‌നിക്കിൽ അതിക്രമിച്ച് കയറിയ ഗോകുൽ ജീവനക്കാരോട് കയർത്ത് സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ എസ്എഫ്‌ഐ പ്രവർത്തകരെ സഹായിച്ചുവെന്ന് ആരോപിച്ചായിരുന്നു കെഎസ്‌യു നേതാവിന്റെ പരാക്രമം. ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചെന്നും പരാതി ഉയർന്നിട്ടുണ്ട്.