എറണാകുളം: ലൈംഗിക അതിക്രമക്കേസുകളിൽ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി. ലൈംഗികത പ്രകടമാക്കുന്ന തെളിവുകൾ സീൽ ചെയ്ത് സൂക്ഷിക്കണമെന്നും ആവശ്യമെങ്കിൽ ഇത്തരം തൊണ്ടിമുതലുകൾ ലോക്കറിലാക്കി സൂക്ഷിക്കാമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
ലോക്കറിൽ സൂക്ഷിക്കുന്ന തെളിവുകൾ തിരിച്ചെടുക്കാൻ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണമെന്നും തെളിവുകൾ സീൽ ചെയ്ത് സൂക്ഷിക്കുന്നതിനോടൊപ്പം അത് പ്രത്യേകം രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി. കോടതിയുടെ പക്കലുള്ള തെളിവുകൾ ആർക്കെങ്കിലും പരിശോധിക്കണമെങ്കിലും പ്രത്യേക ഉത്തരവിറക്കണമെന്നുംഹൈക്കോടതി ചൂണ്ടിക്കാട്ടി.