മലപ്പുറം: നാലര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ എസ്ഡിപിഐ നേതാവായ 56-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവറായ വട്ടംകുളം സ്വദേശി കുഞ്ഞിപ്പ എന്ന് വിളിക്കുന്ന മുഹമ്മദ് അഷറഫിനെയാണ് ചങ്ങരംകുളം പോലീസ് പിടികൂടിയത്. കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവിടുന്ന കുഞ്ഞിപ്പ ഒരുദിവസം തന്റെ ഓട്ടോയിൽ കയറിയ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. സംഭവം മാതാപിതാക്കൾ അറിഞ്ഞതോടെ സ്കൂളിൽ വിവരമറിയിക്കുകയും അദ്ധ്യാപകർ പോലീസിനെ സമീപിക്കുകയുമായിരുന്നു. കുഞ്ഞിപ്പയ്ക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ ഉടൻ പൊന്നാനി കോടതിയിൽ ഹാജരാക്കും.