എന്താണ് ബി വിറ്റാമിനുകൾ.. അവ എങ്ങനെ മുടിയുടെ ആരോഗ്യം സംരക്ഷിക്കും.. അറിയാം..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

എന്താണ് ബി വിറ്റാമിനുകൾ.. അവ എങ്ങനെ മുടിയുടെ ആരോഗ്യം സംരക്ഷിക്കും.. അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2023, 06:32 pm IST
FacebookTwitterWhatsAppTelegram

ആരോഗ്യമുള്ള കരുത്തുറ്റ തലമുടി എല്ലാവരുടെയും ആഗ്രഹമായിരിക്കും. അതിനായി പല തരത്തിലുള്ള പരീക്ഷണങ്ങൾ ചെയ്യുന്നവരും കുറവല്ല. ഹോർമോൺ വ്യത്യാസം, ജനിതക രോഗം, ജീവിതശൈലി എന്നിങ്ങനെ പല പ്രശ്‌നങ്ങളും മുടിയുടെ ആരോഗ്യത്തെ ബാധിക്കാം. എന്നാൽ ശരിയായ ഭക്ഷണക്രമം ആരോഗ്യമുള്ള മുടി വളരുന്നതിന് സഹായിക്കും. അതിനായി അത്യാവശ്യമായ ഒന്നാണ് ബി വിറ്റാമിനുകൾ.

സാധാരണയായി എട്ട് തരം ബി വിറ്റാമിനുകളാണ് ഉള്ളത്. അതിൽ ബയോട്ടിൻ (ബി7), ഫോളേറ്റ് (ബി9), വിറ്റാമിൻ ബി 12 എന്നിവയാണ് മുടിയുടെ ആരോഗ്യത്തിന് പ്രധാനപ്പെട്ടത്. ഇവ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വഴി മുടിയുടെ ആരോഗ്യപ്രശ്‌നങ്ങൾ തടയാൻ സഹായകമാവും.

കാത്സ്യവും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുള്ളവയാണ് പാലുത്പന്നങ്ങൾ. കൂടാതെ തൈര്, ചീസ് എന്നിവയിൽ ബയോട്ടിനും അടങ്ങിയിട്ടുണ്ട്. ഇവ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി കരുത്തുറ്റ മുടിയിഴകൾ സ്വന്തമാക്കാനാവും. അതോടൊപ്പം തന്നെ ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇലക്കറികൾ. ഒട്ടുമിക്ക ഇലക്കറികളിലും ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ഇവ മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കുന്ന പ്രധാന പോഷകമാണ്.

മുട്ട, മത്സ്യം എന്നിവ് മുടിയുടെ ആരോഗ്യം വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മുട്ടയിൽ അടങ്ങിയിട്ടുള്ള ബി 5 മുടിക്ക് കൂടുതൽ ബലം നൽകുന്നു. ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കാനും ഇത് സഹായിക്കും. ഇത് മുടിയുടെ വേരുകൾക്ക് ഓക്‌സിജൻ നൽകാൻ സഹായകമാണ്. ഒമേഗ 3 ഫാറ്റി ആസിഡുകൾ ഉയർന്ന അളവിൽ ഉൾപ്പെട്ടിട്ടുള്ളതാണ് മത്സ്യം. കൂടാതെ വിറ്റാമിൻ ബി 3, വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 12 എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ സഹായിക്കും.

വിറ്റാമിൻ ബി 1 ന്റെ(തയാമിൻ) കലവറയാണ് നട്‌സും സീഡ്‌സും. ഇത് നാഡീവ്യവസ്ഥയുടെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ഭക്ഷണങ്ങളിൽ നിന്നുള്ള പോഷകങ്ങളെ ഊർജമാക്കി മാറ്റുകയും ചെയ്യും. ഈ ഊർജ്ജം മുടി കോശങ്ങളെ ആരോഗ്യകരമായി വളരാൻ സഹായിക്കും.

അതോടൊപ്പം വിറ്റാമിൻ ബി 2 (റൈബോഫ്‌ലേവിൻ), വിറ്റാമിൻ ബി 3 (നിയാസിൻ) എന്നിവ അടങ്ങിയിട്ടുള്ള പഴമാണ് അവക്കാഡോ. ഇത് മുടിയുടെ നീളവും കരുത്തും വർദ്ധിപ്പിക്കാൻ സഹായിക്കും. ഗോതമ്പ്, ഓട്സ്, ബാർലി, ധാന്യങ്ങൾ, മില്ലറ്റ് എന്നിവ പോലുള്ള മുഴുവൻ ധാന്യങ്ങളും വിറ്റാമിൻ ബി 1, ബി 2, ബി 3, ബി 5 എന്നിവ ഉൾപ്പെടുന്നുണ്ട്. ദിവസേനെയുള്ള ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്തും വഴി കരുത്തുറ്റ ആരോഗ്യകരമായ മുടി സ്വന്തമാക്കാൻ കഴിയും.

Tags: vitamin Bhair careSUB
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies